LOCAL NEWS

നവരാത്രി മഹോത്സവം :രഥോത്സവം നടത്തി

തിരുവമ്പാടി :എസ് .എൻ .ഡി .പി യോഗം 1270ാം നമ്പർ തിരുവമ്പാടി ശാഖയുടെ ഇഞ്ഞിക്കൽ ദേവീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിൻ്റെ ഒൻപതാം ദിവസമായ ഇന്ന് ക്ഷേത്രം മേൽശാന്തി എൻ എസ് രജീഷ് ശാന്തികളുടെയും മറ്റ് വൈദികരുടെയും കാർമ്മികത്വത്തിലും ആയിര കണക്കിന് ഭക്തജനങ്ങളുടെയും സാന്നിധ്യത്തിലും രഥോത്സവും നടന്നു. ചടങ്ങുകൾക്ക് ശാഖ പ്രസിഡെൻ്റ് വി.കെ. സുരേന്ദ്രൻ, ശാഖാ സെക്രട്ടറി ഭാസി സി.ജി. യൂണിയൻ സെക്രട്ടറി പി.എ ശ്രീധരൻ മറ്റ് മാനേജിംഗ് കമ്മറ്റി അംഗങ്ങൾ വനിതാ സഘം ഭാരവാഹികൾ യൂത്ത്മൂമെൻ്റ് ഭാരവാഹികൾ എന്നിവർ നേതത്വം നൽകി. ഒക്ടോബർ 02 ന് രാവിലെ 6.30 മുതൽ വാഹനപൂജ,, 6.45 മുതൽ വിദ്യാരംഭവും നടക്കും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com