
തിരുവമ്പാടി :പുല്ലൂരാംപാറ ഇരുഴഞ്ഞി പുഴയിലെ പള്ളിപ്പടി കുമ്പിടാൻ കയത്തിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥി മുങ്ങി മരിച്ചു. പുല്ലുരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായ പൊന്നാംങ്കയം ഇരുമ്പുഴിയിൽ ഷിബുവിന്റെ മകൻ അജയ്
ഷിബുവാണ് (15) മരിച്ചത്.
അമ്മ : സുവർണ്ണ
സഹോദരി : അനഘ.
സ്കൂളിലെ സ്പെഷ്യൽ ക്ലാസ് കഴിഞ്ഞ് കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയതായിരുന്നു അജയ്.
മൃതദേഹം ഇപ്പോൾ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ
തിരുവമ്പാടി പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.
തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ജോൺസൺ, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്,വിവിധ ജനപ്രതിനിധികളും ആശുപത്രിയിൽ എത്തി.



