
തിയ്യതി നീട്ടി
ഉപഭോക്തൃ സന്നദ്ധ സംഘടനകൾക്കുളള ധനസഹായത്തിനായി അപേക്ഷ സ്വീകരിക്കുന്നതിനുളള അവസാന തീയ്യതി ഡിസംബർ 24 വരെ ദീർഘിപ്പിച്ചു. ജില്ലയിൽ പ്രവർത്തിക്കുന്ന പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുളള സന്നദ്ധ സംഘടനകൾ ജില്ലാ സപ്ലൈ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495 2370655
സര്‍വ്വെയുമായി സഹകരിക്കണം
വ്യവസായ ജാലകം സര്‍വ്വെക്കെത്തുന്ന എന്യുമേറ്റര്‍മാരുമായി സംരംഭകര്‍ സഹകരിക്കണമെന്ന് ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ പറഞ്ഞു. ഉത്പാദന/ സേവന മേഖലയിലുള്ള സംരംഭങ്ങളുടെ വിവരങ്ങള്‍ ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തുന്നതിനായാണ് വ്യവസായ ജാലകം സര്‍വ്വെ നടക്കുന്നത്. ജില്ലയിലെ സൂക്ഷമ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളുടെ പ്രാഥമിക വിവരങ്ങളാണ് കുടുംബശ്രീ മിഷന്‍ മുഖേന എന്യൂമേറ്റര്‍മാരെ നിയമിച്ച് ശേഖരിക്കുന്നത്.
കോഴിവളര്‍ത്തല്‍ പദ്ധതി; അപേക്ഷാ തിയ്യതി നീട്ടി
കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേജ് സിസ്റ്റത്തില്‍ കോഴികളെ വളര്‍ത്തുന്ന പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കുന്ന തിയ്യതി ഡിസംബര്‍ 23 ലേക്ക് നീട്ടിയതായി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. അഞ്ച് കോഴികള്‍, വളര്‍ത്താനുള്ള കൂട്, ഒരു മാസത്തേക്കുള്ള തീറ്റ, മറ്റു മരുന്നുകള്‍ എന്നിവ അടങ്ങുന്ന ഒരു യൂണിറ്റാണ് ഗുണഭോക്താവിന് നല്‍കുക. 8000 രൂപ ചിലവ് വരുന്ന യൂണിറ്റിന് 5250 രൂപ സര്‍ക്കാര്‍ സബ്സിഡി വിഹിതമായി നല്‍കും. 2750 രൂപ ഗുണഭോക്തൃ വിഹിതം അടക്കണം. കോര്‍പ്പറേഷന്‍ പരിധിയിലുള്ള മൃഗസംരക്ഷണ സ്ഥാപനങ്ങളായ ബേപ്പൂര്‍, മാങ്കാവ്, ചെറുവണ്ണൂര്‍, നല്ലളം, എലത്തൂര്‍ മൃഗാശുപത്രികള്‍ മുഖേന 105 യൂണിറ്റുകളാണ് വിതരണം ചെയ്യുന്നത്. പദ്ധതിയുടെ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും മൃഗാശുപത്രികളുമായി ബന്ധപ്പെടണം.
താല്‍ക്കാലിക ഒഴിവ്
കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐ.എം.ജി) ൽ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത ഓഡിയോ വിഷ്വല്‍ എക്യുപ്‌മെന്റ് ഓപ്പറേറ്റര്‍ കം ഇലക്ട്രീഷ്യന്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18 നും 41 വയസ്സിനും ഇടയിലുള്ളവരായിരിക്കണം. (നിയമാനുസൃത ഇളവ് ലഭിക്കും). യോഗ്യത: എസ്എസ്എല്‍സി, എന്‍ടിസി ഇലക്ട്രീഷ്യന്‍/ ഇക്യൂവാലന്റ്, കമ്പ്യൂട്ടര്‍ പ്രൊജക്ടര്‍ ഓപ്പറേറ്റ് ചെയ്ത അഞ്ചു വര്‍ഷത്തെ പരിചയം അല്ലെങ്കില്‍ ക്ലാസ് റുമിലോ കമ്പ്യൂട്ടര്‍ ലാബിലോ ശ്രാവ്യ/ ദൃശ്യ ഉപകരണം ചെയ്ത അഞ്ചു വര്‍ഷത്തെ പരിചയം. ദിവസവേതനം 730/ രൂപ. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 31 നുള്ളില്‍ അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് 2023 ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സിലിങ് സൈക്കോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറുമാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. ശനി/ഞായര്‍ /പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസ്സുകള്‍ സംഘടിപ്പിക്കുക. തിയറിക്കും പ്രാക്ടിക്കലിനും തുല്യ പ്രാധാന്യം നല്‍കിയാണ് കോഴ്‌സ് നടത്തുന്നത്. വിശദാംശങ്ങള്‍ക്കായി www.srccc.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31.
ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു
വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ ലേഡീസ് ഹോസ്റ്റലിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ പാചകക്കാരെയും മേട്രന്‍മാരെയും നിയമിക്കുന്നു. 30 നും 50 വയസ്സിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. പ്രവൃത്തി പരിചയമുള്ള സ്ത്രീകള്‍ അവരുടെ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റോടുകൂടി അപേക്ഷകള്‍ ഡിസംബര്‍ 22 ന് പത്ത് മണിക്ക് മുമ്പായി കോളേജ് ഓഫീസില്‍ എത്തിക്കണം. വിശദ വിവരങ്ങള്‍ക്ക് : 04962536125, 940047725
പശു വളര്‍ത്തലില്‍ പരിശീലനം
കണ്ണൂര്‍ മൃഗസംരക്ഷണ കേന്ദ്രത്തില്‍ ഡിസംബര്‍ 19,20 തീയ്യതികളില്‍ പശു വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ ഡിസംബര്‍ 18 ന് മുന്‍പായി 04972-763473 എന്ന നമ്പറില്‍ വിളിക്കുകയോ 9446471454 എന്ന മൊബൈല്‍ നമ്പറിലേക്ക് പേരും സ്ഥലവും വാട്ട്‌സ് ആപ്പ് സന്ദേശമായി അയക്കുകയോ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04972-763473



