LOCAL NEWS

എസ്. എസ്.എൽ.സി പരീക്ഷയിൽ ചരിത്ര വിജയം നേടിയ പുല്ലുരാംപാറ ഹൈ സ്കൂളിലെ കുട്ടികളെയും സ്റ്റാഫിനെയും അഭിനന്ദിച്ചു.

തിരുവമ്പാടി :ഈ വർഷത്തെ എസ്. എസ്.എൽ.സി പരീക്ഷയിൽ സ്കൂളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും തിളക്കമാർന്ന വിജയമാണ് സ്കൂളിന് നേടാനായത്.183 കുട്ടികൾ ഈ വർഷം പരീക്ഷ എഴുതിയതിൽ 57കുട്ടികൾ ഫുൾ A plus നേടി.തുടർച്ചയായ 13 -മത് തവണയും പരീക്ഷ എഴുതിയ എല്ലാ കുട്ടികളെയും വിജയിപ്പിച്ചു കൊണ്ട് പുല്ലൂരാംപാറ ഹൈ സ്കൂൾ മലയോര മേഖലയുടെ അഭിമാനമായിരിക്കുകയാണ്.

കൂടുതൽ കുട്ടികൾ പരീക്ഷ എഴുതി, 100ശതമാനം വിജയത്തോടൊപ്പം കൂടുതൽ ഫുൾ A plus നേടി താമരശ്ശേരി കോർപ്പറേറ്റിൽ ഒന്നാം സ്ഥാനം നേടിയ സ്കൂളിലെ വിദ്യാർത്ഥികളെയും സ്റ്റാഫിനെയും മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ, തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ്, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ബോസ് ജേക്കബ്, തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു ജോൺസൺ,ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ബാബു കളത്തൂർ,വാർഡ് മെമ്പർ മേഴ്‌സി പുളിക്കാട്ട്, പി ടി എ പ്രസിഡന്റ്‌ വിൽ‌സൺ താഴത്തുപറമ്പിൽ, പ്രൻസിപ്പൽ ആന്റണി കെ ജെ, പ്രധാനാധ്യാപകർ ജോളി ഉണ്ണിയേപ്പിള്ളിൽ, സിബി കുര്യാക്കോസ്, സിജോ മാളോല, തുടങ്ങിയവർ അഭിനന്ദിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com