LOCAL NEWS

മുക്കം നഗരസഭയിൽ സ്വച്ഛത ഹി സേവാ- ശുചിത്വോത്സവം ക്യാമ്പയിനിനു തുടക്കമായി

മുക്കം:കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയവും ജലശക്തി മന്ത്രാലയവും സംയുക്തമായി നടത്തുന്ന സ്വച്ഛതാ ഹി സേവാ ക്യാമ്പയിനിന്റെ ഭാഗമായുള്ള ശുചീകരണ പരിപാടികളുടെ ഉദ്‌ഘാടനം മുക്കം ബി പി മൊയ്തീൻ പാർക്കിൽ മുക്കം നഗരസഭ ചെയർപേഴ്സൺ  പി ടി ബാബു നിർവഹിച്ചു. ബി പി മൊയ്തീൻ പാർക്ക് നവീകരണത്തിന്റെ ഭാഗമായി സൗന്ദര്യവൽക്കരണ പ്രവർത്തങ്ങൾ കൂടുതൽ ഊർജ്ജിതപ്പെടുത്താനും ഈ മാതൃക പിന്തുടർന്ന് നഗരസഭയിൽ ശുചീകരിക്കപ്പെടുന്ന പൊതുസ്ഥലങ്ങളിൽ സ്നേഹരാമങ്ങൾ നിർമ്മിക്കുന്നതിനും ചെയർമാൻ നിർദേശം നൽകി.

ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  പ്രജിത പ്രദീപ് അധ്യക്ഷയായ ചടങ്ങിൽ ,മുക്കം നഗരസഭ സെക്രട്ടറി കൃഷ്ണഗോപാൽ, വാർഡ് കൗൺസിലർ റംല ഗഫൂർ , ഹെൽത്ത് ഇൻസ്‌പെക്ടർമാരായ, മോഹനൻ , ആശ തോമസ് , ശ്രീലക്ഷ്മി, ശുചീകരണ തൊഴിലാളികൾ , നാട്ടുകാർ എന്നിവർ പങ്കെടുത്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com