
മുക്കം: ചാരായം വാറ്റികൊണ്ടിരിക്കെ മുക്കം പോലീസിന്റെ മിന്നൽ പരിശോധനയിൽ 3 ലിറ്റർ ചാരായവുമായി തോട്ടുമുക്കം മാടാമ്പി സ്വദേശി പച്ചയിൽ ബിജു എന്ന ബിജുവിനെ മുക്കം പോലീസ് പിടികൂടി.
നാട്ടുകാരുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുക്കം സബ് ഇൻസ്‌പെക്ടർ ജിതേഷിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിൽ ആണ് വീട് കേന്ദ്രീകരിച്ചു വ്യാവസായികാടിസ്ഥാനത്തിൽ നടത്തിയ നാടൻ വാറ്റ് പിടികൂടിയത്.150 ലിറ്റർ വാഷും വാറ്റുപകരങ്ങളും പോലീസ് കണ്ടെത്തി.ബിജുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
എസ് ഐ ജിതേഷ് കെ.സ്,എസ് ഐ അസൈൻ. പി,സീനിയർ സിപിഒമാരായ ജതീർ,അബ്ദുൽ റഷീദ് ,സിപിഒമാരായ അഭിലാഷ്,ബേബി ആൻഡ്രോസ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്



