LOCAL NEWSNews

ദേഹാസ്വസ്ഥ്യം ഉണ്ടായിട്ടും കെഎസ്.ആർടിസി ബസ് സുരക്ഷിതമായി നിർത്തി യാത്രക്കാരെ രക്ഷിച്ച ഡ്രൈവർ സിജീഷ് യാത്രയായി…

താമരശ്ശേരി:48 യാത്രക്കാരുമായി പോകവെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടിട്ടും ആത്മധൈര്യം കൈവിടാതെ ബസ് റോഡരിലേക്ക് സുരക്ഷിതമായി നിർത്തി രക്ഷിച്ച കെഎസ്.ആർടിസി ബസ് ഡ്രൈവർ മരണമടഞ്ഞു. താമരശ്ശേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ താമരശ്ശേരി വെഴുപ്പൂർ ചുണ്ടകുന്നുമ്മൽ സിജീഷാണ് (കംസൻ- 48) മരണമടഞ്ഞത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിജിഷ് ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മരിച്ചത്.

നവംബർ 20ന് പുലർച്ചെ നാല് മണിയോടെ താമരശ്ശേരിയിൽ നിന്നും സിജീഷ് ഓടിച്ച ബസ് കുന്ദംകുളത്ത് എത്തിയപ്പോഴാണ് സിഗേഷിന്
ദേഹാസ്വസ്ഥ്യം ഉണ്ടായത്. ബസ് നിർത്തിയ ശേഷം ഡ്രൈവർ സിജീഷ് അന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ശേഷം മാത്രമാണ് കണ്ടക്റ്ററും യാത്രക്കാരും സംഭവമറിയുന്നത്.

ഉടൻ സിജീഷിനെ കുന്ദംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പക്ഷാഘാതത്തെ തുടർന്ന് ഗീയർ മാറ്റാൻ പോലും കഴിയാത്ത സാഹചര്യമായിട്ടും അത് നിർവഹിച്ച് ബസ് സുരക്ഷിച്ചതായി നിർത്താൻ സിജീഷ് കാണിച്ച ആത്മധൈര്യം ഏറെ ശ്രദ്ധ നേടിയിരുന്നു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയെങ്കിലും പിന്നീട് അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിസയിലായിരുന്നു.
മൂന്നാറിൽ മുൻപ് ഉണ്ടായ മണ്ണിടിച്ചിലും സിജീഷ് ഓടിച്ച കെ.എസ്.ആർ ടി.സി. ബസ് ഉൾപ്പെട്ടിരുന്നു. ബസ്സിൻ്റെ ഗ്ലാസ് ഉൾപ്പെടെ തകർന്നിട്ടും സിജീഷ് സുരക്ഷിതമായി യാത്രക്കാരെ താമരശ്ശേരിലെത്തിച്ചിരുന്നു. കെ.എസ്.ആർ.ടി.ഇ.എ. യുടെ സജീവ പ്രവർത്തകനായിരുന്നു സിജീഷ്. പരേതനായ ശ്രീധരൻ്റെയും (കിരൻ ) മാളുവിൻ്റെയും മകനാണ്. സ്മിത ഭാര്യയും സാനിയ മകളുമാണ്. പ്രിജി സഹോദരിയാണ്.

വീട്ടിൽ നിന്ന് മൃതദേഹം ശവ സംസ്കാരത്തിനായി ഇന്ന് വൈകുന്നേര് 6:30ന് പുതുപ്പാടി പൊതു ശ്മശാനത്തിലേക്ക് കൊണ്ട് പോകും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com