KERALA NEWSLOCAL NEWSNews

തേങ്ങ തലയിൽ വീണ് അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് മരിച്ചു

കോഴിക്കോട്‌: അത്തോളി കൊങ്ങന്നൂർ പുനത്തിൽ പുറായിൽ മുനീർ (49) തലയിൽ തേങ്ങ വീണ് മരിച്ചു. സൗദി അറേബ്യയിലെ ഹായിൽ പ്രവിശ്യയില്‍ ജോലി ചെയ്യുന്ന മുനീർ നാട്ടില്‍ ലീവിന് വന്ന് തിരിച്ചു പോകാനിരിക്കെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.

അസുഖ ബാധിതനായി കിടപ്പിലായിരുന്ന ഉപ്പയെ പരിചരിക്കുന്നതിനായി കഴിഞ്ഞ ദിവസം വൈകീട്ട്‌ വീട്ടിലേക്ക് ബൈക്കിൽ വരുമ്പോഴാണ് വഴിയരികിലെ തെങ്ങിൽനിന്ന് തേങ്ങ തലയില്‍ വീണ് ഗുരുതരമായി പരിക്കേറ്റത്. ചികിത്സക്കിടെ ഇന്ന് പുലർച്ചെ ആശുപത്രിയിൽ വച്ച്‌ മരിക്കുകയായിരുന്നു. അത്തോളിയൻസ്‌ ഇൻ കെഎസ്‌എയുടെയും കെഎംസിസിയുടെയും പ്രവര്‍ത്തകനാണ്. ഖബറടക്കം ഇന്ന് വൈകീട്ട്‌ മൂന്ന് മണിയോടെ കൊങ്ങന്നൂർ ബദർ ജുമാമസ്ജിദിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com