
മുക്കം: ഭിന്നശേഷി വാരാചരണത്തിൻ്റെ പന്നിക്കോട് ജിഎൽപി സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. അരികെ എന്ന പേരിൽ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന മത്സരം, ചിത്രരചന മത്സരം, മോട്ടിവേഷൻ ക്ലാസ് തുടങ്ങിയവയാണ് നടന്നത്.
എസ് എം സി ചെയർമാൻ പി.സുനിൽ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ബീന വടക്കൂട്ട് അധ്യക്ഷയായി.ഭിന്ന പൂർവ വിദ്യാർത്ഥിനി ടി.കെ ആയിഷ ഹന്ന മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി.സ്റ്റാഫ് സെക്രട്ടറി ഉസൈൻ ചോണാട്, അധ്യാപകരായസുഹറ,ആഷാറാണി, മനോഷ്,ഹിഷാം, കെ
റജ്മത്ത് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന്ഭിന്നശേഷി വിദ്യാർഥികളുടെ
കലാപരിപാടികളും നടന്നു. റിപ്പോർട്ട് : സി ഫസൽ ബാബു



