
പുതുപ്പാടി: വയനാട്ടിലെ ദുരന്തഭൂമിയിൽ ദിവസങ്ങളോളം സേവനമനുഷ്ഠിച്ച വൈറ്റ്ഗാർഡ് അംഗങ്ങളുപ്പെടെയുള്ളവരെ പുതുപ്പാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് അനുമോദിച്ചു. പരിപാടി ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി വി.കെ ഹുസൈൻ കുട്ടി ഉൽഘാടനം ചെയ്തു.തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.ജി മുഹമ്മദ് ഉപഹാരങ്ങൾ കൈമാറി .പി.കെ നംഷീദ് അദ്ധ്യക്ഷത വഹിച്ചു.ദുരന്ത ഭൂമിയിൽ ദിവസങ്ങളോളം സേവനം നടത്തിയ മണ്ഡലം വൈറ്റ് ഗാർഡ് വൈസ് ക്യാപ്റ്റൻ അബ്ദു പുതുപ്പാടി, അർഷാദ് മലപുറം, ശിഹാബ് അമാന, ബഷീർ മാങ്ങാപ്പൊയിൽ, മൻസൂർ അടിവാരം,പുതുപ്പാടിയിലെ വൈറ്റ് ഗാർഡ് അംഗങ്ങൾ എന്നിവർക്കാണ് ആദരം നൽകിയത്. വൈറ്റ് ഗാർഡ് അംഗങ്ങൾക്കുള്ള ടീ ഷർട്ട് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഷാഫി വളഞ്ഞ പാറ കൈമാറി.ചടങ്ങിൽ മുത്തു അബ്ദുസ്സലാം, കെ.ടി ഷമീർ, കെ.സി ശിഹാബ്, മഹറലി കാവുംപുറം, വി.കെ ഷംനാദ് ,തൻസീർ കരികുളം,ഷഫീഖ് കൈതപ്പൊയിൽ, ടി.ഡി അബ്ദുറഹിമാൻ, മുനീർ പുളിയങ്കോടൻ, ശുഹൈബ് മലപുറം,ജമാൽ, അസ്നിൽ, ബാബു സൈഫുന്നിയാർ എന്നിവർ സംസാരിച്ചു.


