
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിൽ നിന്നുമുള്ള വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു. ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയായ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രതിഭകളെ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.
എൽ എസ് എസ്, യു എസ് എസ് നേടിയവർ കലാ കായിക ശാസ്ത്ര രംഗങ്ങളിൽ ഉന്നത വിജയം നേടിയവർ തുടങ്ങിയവരെയാണ് ആദരിച്ചത്. ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വിഎസ് രവി ചടങ്ങിൽ അധ്യക്ഷനായിരുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ റോസിലി ജോസ് മറ്റ് ഭരണസമിതി അംഗങ്ങൾ എന്നിവർ കുട്ടികളെ അനുമോദിക്കുകയും സർട്ടിഫിക്കറ്റുകളും മൊമന്റോയും വിതരണം ചെയ്യുകയും ഉണ്ടായി.
ചടങ്ങിൻ്റെ ഭാഗമായി കുട്ടികളിലെ പരീക്ഷ പേടി കുറയ്ക്കുന്നതിനും ഉന്നത വിജയം കൈവരിക്കുന്നതിനും ആയി ഒരു മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി .പ്രശസ്ത സൈക്കോളജിസ്റ്റ് ഷിബു ചെറുക്കാടാണ് ക്ലാസ്സ് നയിച്ചത്. നിർവഹണ ഉദ്യോഗസ്ഥനായിട്ടുള്ള മഞ്ഞക്കടവ് ഗവൺമെൻറ് എൽപി സ്കൂളിലെ പ്രധാന അധ്യാപകനായ പിജെ ദേവസ്യ ചടങ്ങുകൾക്ക് നേതൃത്വം നൽകി.



