
കോടഞ്ചേരി: ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെയും അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെയും ഭാഗമായി താമരശ്ശേരി രൂപത കോർപ്പറേറ്റ് സ്കൂളുകൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ മഞ്ഞുവയൽ വിമല യു.പി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.യു.പി വിഭാഗത്തിൽ നടന്ന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്കൂളിന് ഒന്നാം സ്ഥാനത്തോടൊപ്പം 5000 രൂപയുടെ ക്യാഷ് അവാർഡും ലഭിച്ചു.അതേസമയം ചാന്ദ്രദിനാചരണത്തോടനുബന്ധിച്ച് സബ്ജില്ലാതലത്തിൽ നടന്ന ക്വിസ് മത്സരത്തിൽ സ്കൂളിലെ വിദ്യാർത്ഥി റയാൻ സെബാസ്റ്റ്യൻ രണ്ടാം സ്ഥാനം നേടി സ്കൂളിന് അഭിമാനം നേടിക്കൊടുത്തു.വിവിധ മത്സരങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും സ്കൂളിനെയും സ്കൂൾ മാനേജ്മെന്റും പി.ടി.എയും ചേർന്ന് അനുമോദിച്ചു.
ln



