
പുതുപ്പാടി: ഈങ്ങാപ്പുഴ എംജിഎം ഹയർ സെക്കൻഡറി സ്കൂളിലെ 1992–93 എസ്എസ്എൽസി ബാച്ചിലെ വിദ്യാർഥി കൂട്ടായ്മ ‘സ്മൃതി’യുടെ നേതൃത്വത്തിൽ സ്കൂളിന് 1,20,000 രൂപ ചെലവഴിച്ച് ജലശുദ്ധീകരണി നൽകി.കൂട്ടായ്മ ചെയർമാൻ ജോയി ജോർജ്, കൺവീനർ സജീഷ് ടി.പുന്നൂസ് എന്നിവർ ചേർന്ന് പ്രധാനാധ്യാപകൻ റെനി വർഗീസിനു കൈമാറിയ ജലശുദ്ധീകരണി പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.
തുടർന്നു നടന്ന സ്മൃതി കൂട്ടായ്മ പ്രിൻസിപ്പൽ അലക്സ് മാത്യു ഉദ്ഘാടനം ചെയ്തു. ചെയർമാൻ ജോയി ജോർജ് ആധ്യക്ഷ്യം വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സിന്ധു ജോയി, ആയിഷ ബീവി,വാർഡ് മെംബർ അമൽ രാജ്, സജീഷ് ടി.പുന്നൂസ്, പി.കെ.ഗഫൂർ,കെ.ഷീബ, മർക്കോസ് ജോയി എന്നിവർ പ്രസംഗിച്ചു. പൂർവാധ്യാപകരെയും വൃക്ക ദാനം ചെയ്ത സിനി ബാലനെയും ആദരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.



