LOCAL NEWS

മുക്കത്ത് പ്രണയം നടിച്ച് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ

മുക്കം : മുക്കത്ത് പ്രണയം നടിച്ച് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽഇടുക്കി പീരുമേട് സ്വദേശി അജയ് (24) യെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ യുവാവ് നിരവധി കളവുകേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.ഒക്ടോബർ 5 നായിരുന്നു പെൺകുട്ടിയെകാണാതെയാകുന്നത്.തുടർന്ന് മുക്കം പോലീസിൽ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു.റെയില്‍വെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുന്ന കുട്ടിയെ കണ്ടെത്തുന്നത്.

തുടര്‍ന്ന് റെയില്‍വേ പൊലീസ് മുക്കം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.പ്രതിയെ വിശദമായി ചെയ്തതിൽ ഓമശ്ശേരി വേനപ്പാറയിൽ നിന്നും സെപ്റ്റംബർ 30 തിന് കാണാതായ ബൈക്ക് പ്രതി മോഷ്ടിച്ചതാണെന്നും മോഷ്ടിച്ച ബൈക്ക് മുക്കം പോലീസ് കാരശ്ശേരി ജംഗ്ഷനിലെ ഗ്രൗണ്ടിൽ വച്ച് കണ്ടെടുത്തു.നോർത്ത് കാരശ്ശേരിയിലെ ന്നീരിലക്കൽ പഞ്ചായത്ത് ഗ്രൗണ്ടിൽ നിന്നുമാണ് ബൈക്ക് കണ്ടെടുത്തത്. ഈ കേസും ചേർത്താണ് പ്രതിയെ മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയത്. പ്രതിയെ താമരശ്ശേരി ജുഡീഷ്യൽ രജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്യ്തു .വേനപ്പാറയിൽ നിന്നും പ്രതി ബൈക്ക് മോഷ്ടിക്കുന്ന സി സി ടി വി ദൃശ്യവും മുക്കം പൊലീസിന് ലഭിച്ചിട്ടുണ്ട് എറണാകുളം കളമശേരിപോലീസ് സ്റ്റേഷൻ പരിധിയിൽ ബൈക്ക് മോഷ്ടിച്ച കേസിൽ ഇയാൾ 3 വർഷം ജയിൽ ശിക്ഷ അനുഭവിചട്ടുണ്ട് .

കൂടാതെ ഇടുക്കി പീരിമേഡ് കോഴിക്കോട് ജില്ലയിലെ ചേവായൂർ താമരശ്ശേരി , തിരുവമ്പാടി ,മുക്കം എന്നീ പോലീസ് സ്റ്റേഷനുകളിലും പ്രതിക്ക് കേസുണ്ട് 14 കാരിയുടെ സഹോദരൻ എറണാകുളത്ത് ജോലി ചെയ്യുമ്പോളാണ് ഇയാൾ പരിചയപ്പെടുന്നത് തുടർന്ന് എറണാകുളത്തെ ജോലി ഇരുവർക്കും നഷ്ട്ടപെട്ടപ്പോൾ 14 കാരിയുടെ സഹോദരൻ വീട്ടിലേക്ക് മടങ്ങുകയാണ് എന്ന് പറഞ്ഞപ്പോൾ താനും വരുന്നുണ്ട് പറഞ്ഞ് കൂടെ വരികയും ഒരാഴ്ചച്ച മുക്കത്തെ വീട്ടിൽ താമസിക്കുകയും ചെയ്യ്ത സമയത്താണ് പ്രതി കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുന്നത് .ഇതിന് ശേഷം ഇക്കഴിഞ്ഞ അഞ്ചാം തിയ്യാതി 14 കാരിയെ കടത്തി കൊണ്ടുപോവുകയായിരുന്നു.തുടർന്ന് വിദ്യാർത്ഥിനിയെ കാണാതായതോടെ രക്ഷിതാക്കൾ മുക്കം പോലീസിലും റയിൽവെ പോലീസിലും പരാതി നൽകുകയായിരുന്നു തുടർന്ന് നടത്തിയ അന്വഷണത്തിലാണ് വിധ്യാർത്ഥിനിയെയും കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മുക്കം പോലീസ് കണ്ടെത്തിയത്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തുന്നത്.മുക്കം സബ് ഇൻസ്പെക്ടർ ശ്രീജിത്ത്. Si. പ്രദീപ് കെ സി ASI ജദീർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീസ്, അനസ് , ഷോബിൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com