KERALA NEWS

കൊയപ്പ ഫുട്ബോൾ: സ്കൈബ്ലൂ എടപ്പാൾ സെമിയിൽ

കൊടുവള്ളി : ലൈറ്റ്നിങ് സ്പോർട്സ് ക്ലബ്ബ്‌ സംഘടിപ്പിക്കുന്ന കൊയപ്പ സ്മാരക അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെൻറിൽ വെള്ളിയാഴ്ച നടന്ന അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ യുണൈറ്റഡ് എഫ്.സി. നെല്ലിക്കുത്ത് തൃപ്പനച്ചിയും സ്കൈബ്ലൂ എടപ്പാളും നിശ്ചിതസമയത്ത് ഓരോഗോൾ വീതംനേടി തുല്യതപാലിച്ചു.

തുടർന്ന് പെനാൽട്ടി ഷൂട്ടൗട്ടിൽ നാലിനെതിരേ അഞ്ചുഗോളുകൾക്ക് യുണൈറ്റഡ് എഫ്.സി. നെല്ലിക്കുത്ത് തൃപ്പനച്ചിയെ പരാജയപ്പെടുത്തി സ്കൈബ്ലൂ എടപ്പാൾ സെമിഫൈനലിൽ കടന്നു. ശനിയാഴ്ച മത്സരം ഇല്ല. ഞായറാഴ്ച നടക്കുന്ന ഒന്നാം സെമിഫൈനലിന്റെ ആദ്യപാദമത്സരത്തിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് സബാൻ കോട്ടക്കലുമായി മത്സരിക്കും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com