
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. വയനാട് ലോക്സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമലഭാ മണ്ഡലങ്ങളിലെയും അവസാനവട്ട കണക്കുകൂട്ടലുകളും പൂർത്തിയാക്കിയ മുന്നണികൾ ഫലത്തിനായുള്ള കാത്തിരിപ്പിലാണ്. ഇന്ന് രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക. ഒൻപത് മണിയോടെ ആദ്യ ഫല സൂചനകൾ പുറത്തുവരും. 10 മണിയോടെ വിജയികൾ ആരെന്നതിൽ ഏതാണ്ട് വ്യക്തതയുണ്ടാകും



