
അടിവാരം:താമരശ്ശേരി ചുരത്തിൽ നാലാം വളവിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ചു രണ്ടുപേർക്ക് പരിക്ക്.
കോഴിക്കോട് നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസ്സും ചുരമിറങ്ങിവരുന്ന ബൈക്കിൽ ഇടിച്ചാണ് രണ്ട് പേർക്ക് പരിക്കേറ്റത്.
ഹൈവേ പോലീസും ചുരം സംരക്ഷണ സമിതിയും ചേർന്ന് പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.പരിക്കേറ്റവരെ കുറിച്ച് കൂടുതൽവിവരങ്ങൾ ലഭ്യമായിട്ടില്ല



