KERALA NEWS

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; ബസ് പള്ളിയുടെ കമാനത്തിലേക്ക് ഇടിച്ചു കയറി

പത്തനംതിട്ട∙ കോന്നി കിഴവള്ളൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. നിയന്ത്രണംവിട്ട ബസ് അടുത്തുള്ള പള്ളിയിലേക്ക് ഇടിച്ചുകയറി. പള്ളിയുടെ കമാനം ബസ്സിനു മുകളിൽ വീണ് ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റവരെ കോന്നി മെഡിക്കൽ കോളജ്, പത്തനംതിട്ട ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.

ബീം തലയിൽ വീണ് പരുക്കേറ്റ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. കെഎസ്ആർടിസി ‍ഡ്രൈവർക്കും പരുക്കേറ്റു. ബസിന്റെ ഒരു ഭാഗം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തതെന്ന് നാട്ടുകാർ പറഞ്ഞു. ഉച്ചസമയം ആയതിനാൽ കൂടുതൽ ആളുകൾ ബസ്സിൽ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. സംഭവം കണ്ടുനിന്ന നാട്ടുകാരാണ് ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com