LOCAL NEWSTHIRUVAMBADY

മലപ്പുറം ജില്ലയിലെ കർഷകരുടെ പഠന സംഘം തിരുവമ്പാടി ഫാം ടൂറിസം സർക്യൂട്ട് സന്ദർശിച്ചു

തിരുവമ്പാടി:മലപ്പുറം ജില്ല വണ്ടൂർ ബ്ലോക്കിൽ നിന്നും കൃഷി ഓഫീസർ സുബൈര്‍ ബാബു, ആത്മ ഉദ്യോഗസ്ഥരായ അനീസ, ഷിബിന എന്നിവരുടെ നേതൃത്വത്തിൽ കർഷകരുടെ പഠന സംഘം തിരുവമ്പാടി ഫാം ടൂറിസം സർക്യൂട്ട് സന്ദർശിച്ചു.

കല്ലോലിക്കൽ അഗ്രോ ഫാം, കാർമ്മൽ ഫാം, ബി.എം ഫുഡ്സ്, തറക്കുന്നേൽ ഗാർഡൻസ്, ഗ്രെയ്സ് ഗാർഡൻ, ലെയ്ക് വ്യൂ വില്ല എന്നിവിടങ്ങൾ സന്ദർശക സംഘാംഗങ്ങൾ സന്ദർശിച്ച് ഈ ഫാമുകളിലെ കർഷകരുമായി ചര്‍ച്ചകൾ നടത്തുകയും വിവരശേഖരണവും സംശയനിവൃത്തിയും വരുത്തുകയും ചെയ്തു. തിരുവമ്പാടി കൃഷി ഓഫീസർ ഫാസിൽ സന്ദർശക സംഘത്തിനാവശ്യമായ ക്ലാസ്സ് എടുക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

തിരുവമ്പാടി കൃഷി അസിസ്റ്റന്റ് ഓഫീസർ ജിതിൻ, തിരുവമ്പാടി ഫാം ടൂറിസ സൊസൈറ്റി പ്രസിഡണ്ട് അജു എമ്മാനുവൽ എന്നിവരും സന്ദർശക സംഘത്തിനാവശ്യമായ സഹായ സഹകരണങ്ങൾ നൽകി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com