LOCAL NEWS

ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് പ്രാദേശിക അവധി

മടവൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് (പുല്ലാളൂർ), മാവൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് (പാറമ്മൽ) വാണിമേൽ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ് (കോടിയുറ), വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ് (ചല്ലിവയൽ),
എന്നിവിടങ്ങളിൽ ഡിസംബർ 12ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ആ വാർഡിന്റെ പരിധിയിൽ വരുന്ന 
സർക്കാർ ഓഫീസുകൾക്കും   വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. 

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലെ വോട്ടർമാരായ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർ
രേഖകൾ സഹിതം അപേക്ഷിക്കുന്നപക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനിൽ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകാൻ 
ഓഫീസ് മേലധികാരികൾ ശ്രദ്ധിക്കണം.

മദ്യ നിരോധനം ഡിസംബർ 12ന്  ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ  വാണിമേൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 14 (കോടിയുറ),  വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാർഡ് 16 (ചല്ലിവയൽ), മടവൂർ ഗ്രാമപഞ്ചായത്ത്  വാർഡ് 5 (പുല്ലാളൂർ), മാവൂർ ഗ്രാമപഞ്ചായത്ത് വാർഡ് 13 (പാറമ്മൽ) എന്നിവടങ്ങളിൽ  ഡിസംബർ 10 വൈകീട്ട് ആറ് മുതൽ ഡിസംബർ 13 (ഉൾപ്പെടെ) വരെ സമ്പൂർണ മദ്യ നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com