KERALA NEWS

19 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിന് വോട്ടർപട്ടിക പുതുക്കുന്നു; കരട് നാളെ

സംസ്ഥാനത്ത് അംഗങ്ങളുടെ ആകസ്മിക ഒഴിവുകൾ വന്ന 19 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് വോട്ടർപട്ടിക പുതുക്കുന്നു. കരട് വോട്ടർപട്ടിക നാളെ (ഏപ്രിൽ 5)അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. നാളെ മുതൽ ഏപ്രിൽ 20 വരെ അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കാം. അന്തിമപട്ടിക 29  ന് പ്രസിദ്ധീകരിക്കും.

പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനും ഉൾക്കുറിപ്പുകളിൽ ഭേദഗതിയോ സ്ഥാനമാറ്റമോ വരുത്തുന്നതിനും അപേക്ഷകൾ http://www.lsgelection.kerala.gov.in സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം. പേര് ഒഴിവാക്കുന്നതിന് ആക്ഷേപങ്ങൾ ഫാറം 5 ൽ നേരിട്ടോ തപാലിലൂടെയോ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നൽകണം.

ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസറുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ അവസരമുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പിലെ ജില്ലാ ജോയിന്റ് ഡയറക്ടറാണ് അപ്പീൽ അധികാരി. ഉത്തരവ് തീയതി മുതൽ 15 ദിവസമാണ് അപ്പീൽ കാലയളവ്.

കരട് വോട്ടർപട്ടിക ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും പ്രസിദ്ധീകരിക്കും. കമ്മീഷന്റെ http://www.lsgelection.kerala.gov.in സൈറ്റിലും ലഭ്യമാണ്.

തിരുവനന്തപുരം, കണ്ണൂർ കോർപ്പറേഷനുകളിലെ ഒരോ വാർഡിലും ചേർത്തല, കോട്ടയം മുനിസിപ്പൽ കൗൺസിലുകളിലെ ഓരോ വാർഡിലും 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് വോട്ടർപട്ടിക പുതുക്കുന്നത്.

ഉപതിരഞ്ഞെടുപ്പ് നടത്തുന്ന വാർഡുകൾ – ജില്ലാ , തദ്ദേശസ്ഥാപനം, വാർഡു നമ്പരും പേരും ക്രമത്തിൽ:

തിരുവനന്തപുരം     –       തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ 18-മുട്ടട, പഴയകുന്നുമ്മേൽ  ഗ്രാപഞ്ചായത്തിലെ 10- കാനാറ.

കൊല്ലം                –       അഞ്ചൽ ഗ്രാമ പഞ്ചായത്തിലെ 14-തഴമേൽ.

പത്തനംതിട്ട     –   മൈലപ്ര ഗ്രാമ പഞ്ചായത്തിലെ 05-പഞ്ചായത്ത് വാർഡ്.

ആലപ്പുഴ         –   ചേർത്തല മുനിസിപ്പൽ കൗൺസിലെ 11-മുനിസിപ്പൽ ഓഫീസ്.

കോട്ടയം         –    കോട്ടയം   മുനിസിപ്പൽ കൗൺസിലെ 38-പുത്തൻതോട്,

                        മണിമല ഗ്രാമ പഞ്ചായത്തിലെ 06-മുക്കട,

                        പൂഞ്ഞാർ ഗ്രാമ പഞ്ചായത്തിലെ 01-പെരുന്നിലം.

എറണാകുളം    –    നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിലെ 06-തുളുശ്ശേരിക്കവല.

പാലക്കാട്       –    പെരിങ്ങോട്ടുകുറിശ്ശി  ഗ്രാമപഞ്ചായത്തിലെ 08-ബമ്മണ്ണൂർ,

                        മുതലമട ഗ്രാമപഞ്ചായത്തിലെ 17-പറയമ്പള്ളം,

                        ലക്കിടി പേരൂർ ഗ്രാമപഞ്ചായത്തിലെ 10-അകലൂർ ഈസ്റ്റ്,

                        കരിമ്പ ഗ്രാമപഞ്ചായത്തിലെ 01-കപ്പടം.

                        കാഞ്ഞിരപ്പുഴ         ഗ്രാമപഞ്ചായത്തിലെ 03-കല്ലമല

 കോഴിക്കോട്   –     ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 07-ചേലിയ ടൗൺ,

                         പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ 05-കണലാട്,

                         വേളം ഗ്രാമപഞ്ചായത്തിലെ 11-കുറിച്ചകം.

കണ്ണൂർ                –      കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ 14-പള്ളിപ്രം,

                         ചെറുതാഴം ഗ്രാമപഞ്ചായത്തിലെ 16-കക്കോണി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com