
തിരുവമ്പാടി : മലയോരത്ത് സംസ്ഥാന വൈദ്യുതിവകുപ്പിന്റെ രണ്ട് ചെറുകിട ജലവൈദ്യുതപദ്ധതികൾകൂടി വരുന്നു. ഓളിക്കൽ, പൂവാറൻതോട് ജലവൈദ്യുതപദ്ധതികളുടെ സിവിൽ പ്രവൃത്തികളുടെ നിർമാണം ആരംഭിച്ചു. പൊയിലിങ്ങാപുഴയിലാണ് ഇരുപദ്ധതികളും.
അഞ്ച് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് ഓളിക്കൽ പദ്ധതി. 10.26 മില്യൻ യൂണിറ്റാണ് വാർഷിക ഉത്പാദനം ലക്ഷ്യമിടുന്നത്. തിരുവമ്പാടി പഞ്ചായത്തിലാണ് ഓളിക്കൽപദ്ധതി. തൊട്ടരികെ കൂടരഞ്ഞി പഞ്ചായത്തിലാണ് പൂവാറൻതോട് പദ്ധതി. മൂന്ന് മെഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് ഇവിടെ ലക്ഷ്യമിടുന്നത്. 5.88 മില്യൻ യൂണിറ്റാണ് വാർഷിക ഉത്പാദനം പ്രതീക്ഷിക്കുന്നത്.
20.98 കോടിരൂപയാണ് ഓളിക്കൽപദ്ധതിയുടെ സിവിൽ ജോലികളുടെ നിർമാണച്ചെലവ്. പൂവാറൻതോട് പദ്ധതിയുടേത് 21.59 കോടി രൂപയും. പി.ജി.സി.സി.പി.എൽ.-ആര്യ കോൺ കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.
മൂന്ന് വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് കരാർ. ഇലക്ട്രോ മെക്കാനിക്കൽ ജോലികൾ വേറെ ടെൻഡർചെയ്തിരിക്കുകയാണ്. കിർലോസ്കർ ബ്രദേഴ്‌സ് ആണ് കരാർ ഏറ്റെടുത്തിരിക്കുന്ന



