KERALA NEWS

അമൃത സുരേഷിന്റെ പിതാവും ഓടക്കുഴല്‍ കലാകാരനുമായ പിആര്‍ സുരേഷ് അന്തരിച്ചു

മക്കളായ അമൃത, അഭിരാമി എന്നിവർക്കൊപ്പം പിആര്‍ സുരേഷ്

കൊച്ചി: ഗായിക അമൃത സുരേഷിന്റെ പിതാവും ഓടക്കുഴല്‍ കലാകാരനുമായ പിആര്‍ സുരേഷ് (60) അന്തരിച്ചു.

അസുഖത്തെ തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.പിതാവിന്റെ മരണ വിവരം അമൃത തന്നെയാണ് ഇൻസ്റ്റാ​ഗ്രാമിലൂടെ അറിയിച്ചത്. ‘ഞങ്ങടെ പൊന്നച്ചൻ ഇനി ഭഗവാന്റെ കൂടെ’ എന്നാണ് അമൃത പിതാവിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രത്തോടൊപ്പം കുറിച്ചത്.

ചക്കരപ്പറമ്പിലെ കെന്റ് നാലുകെട്ടില്‍ ബുധനാഴ്ച പതിനൊന്നു മണിവരെ പൊതുദർശനം ഉണ്ടായിരിക്കും. പിന്നീട് സംസ്ക്കാരം പച്ചാളം ശ്മശാനത്തിൽ വച്ച് നടക്കും. അഭിരാമി സുരേഷാണ് അദ്ദേഹത്തിന്റെ ഇളയമകൾ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com