
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ഹൃദയഭാഗത്തു കൂടി ഒഴുകുന്ന കക്കുണ്ട് തോട്ടിൽ മാലിന്യക്കൂമ്പാരങ്ങൾ നിത്യസ്മാരകമായി .തോടിൻ്റെ ഇരുവശങ്ങളിലെയും മതിൽക്കെട്ടുകൾ ഇടിഞ്ഞ്, തോട്ടിലേക്ക് വീണതു മൂലം വർഷങ്ങളായി മലിനജലം കെട്ടിക്കുകക്കുകയാണ്.ഇതിൽ കൊതുകും ഈച്ചയും ചത്ത മൃഗങ്ങളുടെ അവശിഷ്ടങ്ങളുമെല്ലാമുണ്ട്.
അസഹ്യമായ ദുർഗന്ധമുയരുമ്പോഴുംകാടും പടലും കയറി, തോടു പല ഭാഗത്തും അടഞ്ഞു പോയിട്ടും ഗ്രാമ പഞ്ചായത്ത് അധികാരികൾ തോടു് ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്തതിൽ, സി.പി.ഐ.എം കക്കുണ്ട് ബ്രാഞ്ച് യോഗം ശക്തിയായി പ്രതിഷേധിച്ചു.തിരുവമ്പാടി പഞ്ചായത്തിലെ ടൗൺ വാർഡിലാണ് ഈ തോടുള്ളത്.കക്കുണ്ട് പ്രദേശത്താകെ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന, ഈ തോട്, അടിയന്തിരമായി ശുചീകരിക്കണം ആവശ്യപ്പെട്ട് പഞ്ചായത്താഫീസ് മാർച്ച് നടത്തുവാൻ, ബ്രാഞ്ച് യോഗം തീരുമാനിച്ചു.യോഗത്തിൽ – ജോളി ജോസഫ്, പി.അബ്ദുറഹിമാൻ, കെ.ഭാസ്കരൻ എന്നിവർ സംസാരിച്ചു.



