LOCAL NEWS

തോട്ടുമുക്കത്തെ ആവേശഭരിതമാക്കി സംസ്ഥാനതല വടംവലിമത്സരം:ജെ.ആർ.പി. അഡ്മാസ് മുക്കം ചാമ്പ്യന്മാർ

കൊടിയത്തൂർ : വടത്തിനിരുവശവുമായി അണിനിരന്നവർ ആഞ്ഞുവലിച്ച് ബലാബലം പരീക്ഷിച്ചപ്പോൾ തോട്ടുമുക്കത്ത് തടിച്ചുകൂടിയ നാട്ടുകാരുടെ ആവേശാരവം നാടാകെ മുഖരിതമായി.

സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പ് പോരാട്ടമാണ് നാട്ടുകാരെ ഇളക്കിമറിച്ചത്. വിവിധ ജില്ലകളിൽനിന്നായി 38 ടീമുകൾ പങ്കെടുത്ത വടംവലിമത്സരം സംഘടിപ്പിച്ചത് കേരള വ്യാപാരിവ്യവസായി ഏകോപനസമിതി തോട്ടുമുക്കം യൂനിറ്റും ഐ.ആർ.ഇ. വടംവലി സംസ്ഥാന അസോസിയേഷനും സംയുക്തമായാണ്. നാടിന് ഉത്സവമായി നടന്ന മത്സരം സാംസ്കാരിക ഘോഷയാത്രയോടെയാണ് ആരംഭിച്ചത്.

മത്സരത്തിൽ ഷാഡോസ് കരിയോടി (പാലക്കാട്)നെ പരാജയപ്പെടുത്തി ജെ.ആർ.പി. അഡ്മാസ് മുക്കം ചാമ്പ്യന്മാരായി . ഗ്രാൻറ്്‌ സ്റ്റാർ പുളിക്കൽ, (മലപ്പുറം), അവാന വെള്ളച്ചിമൂല, (വയനാട്) എന്നിവർ മൂന്നുംനാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. തോട്ടുമുക്കം എസ്.എൻ.ഡി.പി. ശാഖായോഗം ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ഫ്ളഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരം കേരള സ്പോർട്സ് കൗൺസിൽ പ്രസിഡൻറും മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റനുമായ യു. ഷറഫലി ഉദ്ഘാടനംചെയ്തു. ഒ.എ. ബെന്നി അധ്യക്ഷനായി.

വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാനസെക്രട്ടറി ബാപ്പുഹാജി മുഖ്യാതിഥിയായി.വാർഡംഗം സിജി ബൈജു, ഷിജോ ആന്റണി, മുജീബ് റഹ്മാൻ, ബാബു കണ്ണൂർ, സന്തോഷ് സെബാസ്റ്റ്യൻ, പി.ജെ. ജോർജ് എന്നിവർ സംസാരിച്ചു.ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവുതെളിയിച്ച അർച്ചന സാജു (ദേശീയ ബോക്സിങ് സ്വർണ മെഡൽ), റഫീഖ് തോട്ടുമുക്കം (കയാക്കിങ് ഫോട്ടോഗ്രാഫി സംസ്ഥാന അവാർഡ്), കെ. എസ്. അഞ്ജലി (ജില്ലാ ബോക്സിങ് രണ്ടാം സ്ഥാനം) എന്നിവരെ ആദരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com