LOCAL NEWSTHIRUVAMBADY

നിവേദനം നൽകി

ചെറുകിട കോഴിഫാം കർഷകരുടെ അധിക നികുതി പിൻവലിക്കുവാൻ ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി നിവേദനം നൽകി. കേരളത്തിലെ ചെറുകിട കോഴി ഫാം നടത്തുന്ന കർഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന നടപടിയാണ് കേരളത്തിലെ ഗവൺമെന്റ് സ്വീകരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ്.

മൂവായിരം സ്ക്വയർ ഫീറ്റ്,വരെയുള്ള കോഴി ഫാം നടത്തുന്ന കർഷകന് അറുപതിനായിരം രൂപക്കു മുകളിൽ നികുതി ഈടാക്കിയ സർക്കാരിന്റെ നടപടി കൊള്ളയാണ്. ഈ നടപടിയിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് നിവേദനം നൽകി. യുസി അജ്മൽ, ലിബിൻ ബെൻ തുറു വേലിയിൽ, അമൽ നെടുങ്കല്ലേൽ, ലിബിൻ അമ്പാട്ട്, ഷിജു ഷിജു ചെമ്പനാനി,സോണി മണ്ഡപത്തിൽ, ബിനു പുതുപ്പറമ്പിൽ, അശ്വിൻ അത്തിപ്പാറ, തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com