News

സർക്കാരിന്റെ വാർഷികം: ഇന്നുമുതൽ 18 വരെ കോഴിക്കോട് ടൗണിൽ ഗതാഗതക്രമീകരണം

കോഴിക്കോട് : സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടക്കുന്നതിനാൽ നഗരത്തിൽ ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി. ബി.ഇ.എം. സ്കൂളിന് മുന്നിൽ നിന്ന് സി.എച്ച്. മേൽപ്പാലം വഴി ബീച്ച് ഓപ്പൺ സ്റ്റേജിലേക്ക് ഘോഷയാത്രയുണ്ട്. അതിനാൽ വൈകീട്ട് അഞ്ചുമുതൽ വടക്കുഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മാവൂർ റോഡ് ജങ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് രാജാജി ജങ്ഷൻ വഴി പോകണം.

ടൗൺഹാൾ ഭാഗത്തുനിന്ന് പുതിയ സ്റ്റാൻഡ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഹെഡ് പോസ്റ്റോഫീസിന് മുന്നിലൂടെ വൈ.എം.സി.എ. ക്രോസ് റോഡിലൂടെ മാവൂർ റോഡ് ജങ്ഷൻ വഴി പോകണം. ഘോഷയാത്രയുള്ളപ്പോൾ മൂന്നാലിങ്കൽ ജങ്ഷനിൽ നിന്ന് സി.എച്ച്. മേൽപ്പാലത്തിലേക്ക് വാഹനങ്ങൾ വിടില്ല.

18 വരെ ബീച്ചിൽ വിവിധ പരിപാടികൾ നടക്കുന്നതിനാൽ തിരക്ക് കണക്കിലെടുത്ത് റെഡ് ക്രോസ് റോഡ് ജങ്ഷൻ മുതൽ ലയൺസ് പാർക്ക് വരെയുള്ള ഭാഗത്ത് റോഡരികിൽ വാഹനങ്ങൾ നിർത്തിയിടരുത്. പരിപാടിക്ക് വരുന്ന വാഹനങ്ങൾ ഗാന്ധിറോഡ് മുതൽ ഭട്ട് റോഡ് വരേയും സൗത്ത് ബീച്ചിലും നിർത്തിയിടാം

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com