LOCAL NEWSNews

പ്രാദേശിക പഠനോൽസവം സംഘടിപ്പിച്ചു.

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു. പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ തോട്ടുമുഴിയിൽ സംഘടിപ്പിച്ച പ്രാദേശിക പഠനോൽസവം വാർഡ് മെമ്പർ ഷാജി മുട്ടത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ നേർക്കാഴ്ച്ചയായി നടത്തിയ പരിപാടിയിൽ വാർഡ് മെമ്പർ ചാൾസ് തയ്യിൽ അധ്യക്ഷത വഹിച്ചു.

ഹെഡ് മാസ്റ്റർ സിബി കുര്യാക്കോസ്, പി.ടി.എ പ്രസിഡന്റ് സിജോ മാളോല, അധ്യാപകരായ പിന്റോ തോമസ്,ക്രിസ്‌റ്റീന അഗസ്റ്റിൻ, ട്രീസ മേരി ജോസഫ്,അജി ജോസഫ്‌, വിദ്യാർത്ഥികളായ ദാന നസീർ,ഐൻ ട്രീസ ഡെന്നി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. തോട്ടു മുഴിയിലെ വ്യാപാരികൾ കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com