LOCAL NEWS

വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനം 23 മുതൽ കോഴിക്കോട്ട്‌‌

കോഴിക്കോട്‌ :വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനം 23, 24, 25 തീയതികളിൽ കോഴിക്കോട്ട്‌‌ നടക്കും. 23ന്‌ വൈകിട്ട്‌ കടപ്പുറം  ഫ്രീഡം സ്‌ക്വയറിൽ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌, എളമരം കരീം എംപി ,  ടി പി രാമകൃഷ്‌ണൻ എംഎൽഎ  എന്നിവർ സംസാരിക്കും.

പൊതുസമ്മേളനത്തിന്‌ മുന്നോടിയായി വ്യാപാരി റാലി നടക്കും.  24ന്‌ രാവിലെ എരഞ്ഞിപ്പാലം ആശീർവാദ്‌ ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം ഡോ. ടി എം തോമസ്‌ ഐസക്‌ ഉദ്‌ഘാടനംചെയ്യും. സമ്മേളനത്തിൽ 525 പ്രതിനിധികൾ പങ്കെടുക്കുമെന്ന്‌ സമിതി സംസ്ഥാന പ്രസിഡന്റ്‌ വി കെ സി മമ്മദ്‌കോയയും  സെക്രട്ടറി ഇ എസ്‌ ബിജുവും അറിയിച്ചു. സമ്മേളനത്തിനുള്ള പതാക 21ന്‌ ആലപ്പുഴയിലെ  ഒ അഷറഫ്‌ സ്‌മൃതിമണ്ഡപത്തിൽനിന്ന്‌ കൊണ്ടുവരും. കൊടിമരം കൊയിലാണ്ടിയിലെ എം പി കൃഷ്‌ണന്റെ സ്‌മൃതികുടീരത്തിൽനിന്നും. 

നോട്ട്‌ നിരോധനം, ജിഎസ്ടി, ഓൺലൈൻ വ്യാപാരം, കേന്ദ്രസർക്കാരിന്റെ കോർപറേറ്റ്‌  അനുകൂല നയങ്ങൾ എന്നിവയാൽ വ്യാപാര മേഖല നേരിടുന്ന പ്രതിസന്ധി മൂന്നുദിവസത്തെ സമ്മേളനം ചർച്ച ചെയ്യും. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ജനറൽ കൺവീനർ സന്തോഷ്‌ സെബാസ്‌റ്റ്യൻ, ട്രഷറർ സൂര്യ അബ്ദുൾ ഗഫൂർ, സി കെ  വിജയൻ, എസ്‌ ദിനേഷ്‌ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com