
അടിവാരം: താമരശ്ശേരി ചുരത്തിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെ തുടർന്ന് ചുരത്തിൽ അല്പസമയം ഗതാഗത തടസ്സം നേരിട്ടു. നിലവിൽ ചുരത്തിൽ ഗതാഗത തടസ്സങ്ങൾ ഒന്നുമില്ല. ചുരത്തിലും സമീപപ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു. ചുരം വഴി യാത്ര ചെയ്യുന്നവർ കർശനമായി ട്രാഫിക് നിയമങ്ങൾ പാലിക്കുക.



