LOCAL NEWS

തിരുവമ്പാടിയിൽ കാർ പുഴയിലേക്ക് വീണു ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്ക്

തിരുവമ്പാടി:അഗസ്ത്യമുഴി – കൈതപ്പൊയിൽ റോഡിൽ തമ്പലമണ്ണ സിലോൺകടവിൽ കാർ പുഴയിലേക്ക് വീണ് യുവാവ് മരിച്ചു ഒരാൾക്ക് പരിക്ക്.

തിരുവമ്പാടി തോട്ടത്തിൻ കടവ് പച്ചക്കാട് ചെമ്പയിൽ ഇബ്രാഹിം (ബാവ) മകൻ മുഹാജിർ (മാനു-45) ആണ് മരിച്ചത്.കൂടെ യാത്ര ചെയ്ത റഹീസിനെ പരിക്കുകളുടെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും വിദഗ്ധ ചികിത്സയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് രാവിലെ പത്തരമണിയോടെയായിരുന്നു അപകടം. പ്രദേശത്ത് റോഡ് പണി നടത്തിയിരുന്ന തൊഴിലാളികളാണ് അപകടം ആദ്യം കണ്ടത്. തൊഴിലാളികൾ വിവരമറിച്ചതിന് തുടർന്ന് നാട്ടുകാരും മുക്കം ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

കാറിലുണ്ടായിരുന്ന രണ്ടുപേരേയും തിരുവമ്പാടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുഹാജിർ മരണപ്പെടുകയായിരുന്നു.

മുഹാജിറിന്റെ മൃതദേഹം തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മാതാവ് ആമിന
ഭാര്യ: നസ്രിയ (ചെറുവാടി)
മക്കൾ:ആദിൽ(കമ്പ്യൂട്ടർ വിദ്യാർത്ഥി)
ഹാമിദ(പ്ലസ് ടു കഴിഞ്ഞു)
ആരിഫ (തിരുവമ്പാടി SHHS വിദ്യാർത്ഥി)
സഹോദരങ്ങൾ:സജീവ്,റസീന, റജ്ത,നസീറ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com