LOCAL NEWS

ലേലം ചെയ്യുന്നു

ലേലം ചെയ്യുന്നു.

കോഴിക്കോട് സിറ്റിയിലെ പന്തീരാങ്കാവ്, മെഡിക്കൽ കോളേജ്, എലത്തൂർ, കസബ, ചേവായൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ എൻ ഡി പി എസ്
കേസുകളിൽ ഉൾപ്പെട്ട 10 വാഹനങ്ങൾ ലേലം ചെയ്യുന്നു. mstcecommerce.com എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി ജൂൺ 23 രാവിലെ 11 മണി മുതൽ മൂന്നരവരെ ലേലം നടക്കും.ലേലം നമ്പർ. MSTC/TVC/DPC Kozhikode City/3/KOZHIKODECITY/23-24/10739 എന്ന ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ പ്രസ്തുത വെബ് സൈറ്റിൽ എം എസ് ടി സി യുടെ നിബന്ധനകൾക്ക് വിധേയമായി BUYER ആയി രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാം. വാഹനങ്ങൾ ലേല തിയ്യതിക്ക് തൊട്ട് മുൻപുള്ള ദിവസം വരെ പ്രവർത്തി ദിനങ്ങളിൽ രാവിലെ 10 മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ ബന്ധപ്പെട്ട എസ് എച്ച് ഒ മാരുടെ മുൻകൂർ അനുവാദത്തോടെ പരിശോധിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495  2722673

ലേലം ചെയ്യുന്നു

കലക്ടറേറ്റ് നവീകരണവുമായി ബന്ധപ്പെട്ട് ഉപയോഗശൂന്യമായ മര ഫർണിച്ചറുകളും മറ്റ് വസ്തുക്കളും ( ഇരുമ്പ് റാക്ക്, കസേര മുതലായവ) പരസ്യമായി ലേലം/ക്വട്ടേഷൻ ചെയ്യുന്നു. ക്വട്ടേഷനുകൾ 10,000 രൂപ നിരദ്രവ്യം ജില്ലാ കലക്ടറുടെ പേരിൽ മാറാവുന്ന ബാങ്ക് ഡിഡി അടക്കം ചെയ്ത മുദ്രവച്ച കവറിൽ ജൂൺ 22ന് വൈകുന്നേരം 4 മണിക്ക് മുൻപായി കലക്ടറേറ്റിൽ ഹുസൂർ ശിരസ്തദാർ മുൻപാകെ സമർപ്പിക്കണം. ജൂൺ 23ന് രാവിലെ 11 മണിക്ക് കലക്ടറേറ്റിൽ ലേലം നടക്കും. ലേലം അവസാനിക്കുന്ന മുറയ്ക്ക് ക്വട്ടേഷനുകൾ തുറക്കും. ജി എസ് ടി ഉൾപ്പെടെ ലേലസംഖ്യ അപ്പോൾ തന്നെ കെട്ടിവയ്ക്കണം. ലേല വസ്തുക്കൾ എല്ലാ ഓഫീസ് പ്രവൃത്തി ദിവസങ്ങളിലും ഓഫീസ് പ്രവർത്തന സമയത്ത് പരിശോധിക്കുന്നതാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com