News

യാത്രക്കിടെ ബസ്സിൽ തളർന്നു വീണ വിദ്യാർഥിനിക്ക് കെഎസ്ആർടിസി ജീവനക്കാർ രക്ഷകരായി

താമരശ്ശേരി: യാത്രക്കിടെ ബസ്സിൽ തളർന്നു വീണ വിദ്യാർഥിനിക്ക് കെഎസ്ആർടിസി ജീവനക്കാർ രക്ഷകരായി.

സുൽത്താൻ ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ്സിൽ വൈത്തിരിയിൽ നിന്നും കയറിയ വിദ്യാർത്ഥിനിയാണ് ബസ്സിൽ തളർന്നുവീണത്. തുടർന്ന് ബസ്സിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

കുറ്റിപ്പുറം കെ.എം.സി.റ്റി കോളേജിലെ നിയമ ബിരുദ വിദ്യാർത്ഥിനി വൈത്തിരി രോഹിണിയിൽ ഋതികയാണ് ബസ്സിൽ തളർന്നുവീണത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. ബസ് ജീവനക്കാരുടെ അവസരോചിത ഇടപെടൽ കാരണം വിദ്യാർഥിനി അപകട നില തരണം ചെയ്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com