LOCAL NEWS

സമ്പൂർണ്ണ ആരോഗ്യം ലക്ഷ്യമാക്കി അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

വേനപ്പാറ:ശരീരം മനസ്സ് ആത്മാവ് എന്നിവ സന്തുലിതാവസ്ഥയിൽ എത്തിക്കുന്നതിനും, മാനവികത എന്നതാണ് 2023ലെ യോഗാ ദിനത്തിൻറെ പ്രമേയമെന്നും പങ്കുവെച്ച് കൊണ്ട് എ.സ്. എസ്. കെ .ഐ .ചീഫ് ഇൻസ്ട്രക്ടറും, എക്സാമിനറും , യോഗ അസോസിയേഷൻ ഓഫ് കേരളയുടെ ഡിസ്ട്രിക്ട് ഫാക്കൽട്ടി മെമ്പറുമായ മിസ് ടീന സ്വരാജ് അന്താരാഷ്ട്ര യോഗാ ദിനം വേനപ്പാറ ഹോളി ഫാമിലി ഹൈ സ്കൂളിൽ ഉദ്ഘാടനം ചെയ്തു. യോഗയുടെപ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് വിശദീകരിച്ചു കൊണ്ട് പ്രസ്തുത ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ഇ. ജെ തങ്കച്ചൻ സ്വാഗതമാശംസിച്ചു.പ്രസ്തുത പരിപാടിയിൽ സ്കൂൾ പബ്ലിക് റിലേഷൻ കോഡിനേറ്റർ സിമി ഗർവാസിസ് , മേരി ഷൈല, ജോണി കുര്യൻ , എഡ്വേർഡ് പി എം ,വിദ്യാർത്ഥി പ്രതിനിധികളായ ആദിത്യ ലിനീഷ്, ആൻ മരിയ എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com