
വേനപ്പാറ: ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് വേനപ്പാറ ഹോളി ഫാമിലി Hട ൽ
സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.
ജനസംഖ്യയുടെ പ്രാധാന്യം, ജനസംഖ്യ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം എന്നിവയെ സംബന്ധിച്ച് കുമാരി ക്രിസ് മരിയ വിൽസൺ പ്രഭാഷണം നടത്തി.
സ്കൂളിൽ പഠിക്കുന്ന കൂടുതൽ അംഗങ്ങളുള്ള കുടുംബങ്ങളിലെ മാതാപിതാക്കളെ ആദരിച്ചു.
പ്രസ്തുത യോഗത്തിൽ സ്കൂൾ HM EJ തങ്കച്ചൻ സ്വാഗതം ആശംസിക്കുകയും സ്കൂൾ മാനേജർ റവ.ഫാദർ സൈമൺ കിഴക്കേ കുന്നേൽ മാതാപിതാക്കളെ പൊന്നാടയും ഉപഹാരവും നല്കി കൊണ്ട് സംസാരിച്ചു.
തുടർന്ന് സിദ്ദിഖ് , ഷാജി എന്നിവർ വലിയ കുടുംബങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കു വെച്ചു. മക്കളൊരു ബാധ്യതയായി ഒരിക്കലും തോന്നിയിട്ടില്ല എന്ന സന്ദേശമാണ് അമ്മമാർ പങ്കു വച്ചത്.
ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ നൽകുകയും ഇതുമായി ബന്ധപ്പെട്ട മത്സരങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയവ സംഘടിപ്പിക്കുകയും ചെയ്തു.ഓരോ ജീവനും അമൂല്യമാണെന്ന സന്ദേശമുൾക്കൊള്ളുന്ന ചിത്രം അധ്യാപികയായ ടെസ്സി ടീച്ചർ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കു വച്ചു. ആദിത്യൻ പി.ആർ ജനസംഖ്യാദിന പോസ്റ്ററുകൾ തയ്യാറാക്കി അവതരിപ്പിച്ചു. പ്രസ്തുത ചടങ്ങിൽ ജോണി കുര്യൻ, സിമി ഗർവാസിസ്, നിഷ ജോസഫ് , ഷെറി ജോസ് തുടങ്ങിയവർ സംസാരിച്ചു.



