LOCAL NEWSTHIRUVAMBADY

തിരുവമ്പാടിയിൽ കോഴി ഫാം ഉടമ വൈദ്യുതാഘാതമേറ്റ് മരിച്ചു

തിരുവമ്പാടി: മികച്ച പൗൾട്രി കർഷകനുള്ള സർക്കാരിന്റെ അവാർഡ് മൂന്ന് തവണ നേടിയ തിരുവമ്പാടി കൈതക്കുളത്ത് വിൽസൺ മാത്യു (60) വൈദ്യുതാഘാതമേറ്റ് മരിച്ചു. പരേതരായ പൂഴിത്തോട് കൈതക്കുളത്ത് മത്തായി (കുഞ്ഞ്), മറിയക്കുട്ടി ദമ്പതികളുടെ മകനാണ്. സ്വന്തം ഫാമിലെ ജോലികൾക്കിടയിൽ ഇന്ന് വൈകിട്ട് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. തിരുവമ്പാടി ഫാം ടൂറിസ സൊസൈറ്റിയിലെ സജീവാംഗമായിരുന്നു.

ഭാര്യ: സെലിൻ പുരയിടത്തിൽ കുടുംബാംഗമാണ്. മക്കൾ:Sr. മരിയ SCV (വിൻസന്റ് ഗിരി, മാനന്തവാടി)മാഗി മോണിക്ക (Software Engineer, Bangalore)എലിസബത്ത് റോസ് (വിദ്യാർത്ഥി, ഗവ. വെറ്റിനറി ഹോസ്പിറ്റൽ, മണ്ണുത്തി) സഹോദരങ്ങൾ: മാത്യു (കുറുവച്ചൻ) പൂഴിത്തോട് ജോസ് ബാംഗ്ലൂർ രാജു തലയാട് ഷേർലി കീരമ്പനാൽ കൂടരഞ്ഞി സജി ബാംഗ്ലൂർ

മൃതസംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച (27-06-2023) വൈകുന്നേരം 5 മണിക്ക് പെരുമാലിപ്പടിയിലെ ഭവനത്തിൽ ആരംഭിച്ച് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫോറോന ചർച്ച് സെമിത്തേരിയിൽ നടത്തുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com