News

കോഴിക്കോട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

സൗജന്യ മത്സര പരീക്ഷാ പരിശീലനം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ കേരള പി.എസ്.സി. നടത്തുന്ന വിവിധ മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന പ്ലസ്ടുവും അതിനു മുകളിൽ യോഗ്യതയുമുളള ഉദ്യോഗാർത്ഥികൾക്കായി 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം നടത്തുന്നു. പി എസ് സി ഓഫീസിൽ നേരിട്ട് ഹാജരായോ തപാൽ മുഖാന്തിരമോ ഇ മെയിൽ വഴിയോ ജൂലൈ 19 നകം അപേക്ഷ സമർപ്പിക്കണം. ഫോൺ :0495-2370179

പശു വളർത്തൽ പരിശീലനം 14ന മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ  ആഭിമുഖ്യത്തിൽ പശു വളർത്തൽ’ വിഷയത്തിൽ ജൂലൈ 14ന് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ രാവിലെ 10  മുതൽ വൈകീട്ട് നാല്  വരെ പരിശീലനം ഉണ്ടായിരിക്കും.  പങ്കെടുക്കുന്നവർ 0491- 2815454, 9188522713 എന്നീ നമ്പരുകളിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.

ക്വട്ടേഷൻ കേരള റോഡ് ഫണ്ട് ബോർഡ് എക്‌സിക്യൂട്ടീവ് എൻജിനീയർ, കോഴിക്കോട്, വയനാട് പ്രെജക്ട് മാനേജ്‌മെന്റ് യൂണിറ്റ് ഓഫീസിന്റെ അധികാര പരിധിയിൽപ്പെട്ട തൊട്ടിൽപ്പാലം കുണ്ടുതോട് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് റോഡ് പ്രവൃത്തിക്ക് തടസ്സമായി നിൽക്കുന്ന 70 മരങ്ങൾ മുറിച്ചുമാറ്റാൻ ക്വട്ടേഷൻ ക്ഷണിച്ചു. ജൂലൈ 14 ന് വൈകീട്ട് നാല് വരെ കോഴിക്കോട്, വയനാട് ഡിവിഷൻ ഓഫീസിൽ സ്വീകരിക്കും. ഫോൺ :  0495 2992620.

മൂന്നാം സെമസ്റ്റർ ക്ലാസ്സുകളിൽ ഒഴിവ് കോഴിക്കോട് ഗവ. ആർട്‌സ് ആൻഡ്  സയൻസ് കോളേജിൽ ഡിഗ്രി മൂന്നാം സെമസ്റ്റർ ക്ലാസ്സുകളിൽ ഒഴിവുകളുണ്ട് . പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ജൂലൈ 12 ന് വൈകിട്ട് നാലിനകം   അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് ഫോൺ :  0495 2320694.

മൃഗ സംരക്ഷണ വകുപ്പ് കൺട്രോൾ റൂം  തുറന്നു കാലവർഷക്കെടുതി നേരിടുന്നതിനായി മൃഗസംരക്ഷണവകുപ്പ് കൺട്രോൾറൂം തുറന്നു. മൃഗസംരക്ഷണ മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർ ഇതുമായി സംബന്ധിച്ച നാശനഷ്ടങ്ങൾ സംഭവിച്ചാൽ കൺട്രോൾറൂമായ ജന്തുരോഗ നിയന്ത്രണ പദ്ധതി ഓഫീസിലേക്ക് വിളിച്ചറിയിക്കുക.  ഫോൺ: 0495-2762050 (10 മുതൽ അഞ്ച് മണിവരെ)

മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വാർഡ് അസിസ്റ്റന്റ്: അഭിമുഖം 14 ന് ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കെ.എ.എസ്.പിക്ക് കീഴിലെ വാർഡ് അസിസ്റ്റന്റിന്റെ 21  ഒഴിവിലേക്ക്  ദിവസക്കൂലി അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: ഏഴാം ക്ലാസ്സ്. വയസ്സ് 56 നു താഴെ.  താത്പര്യമുള്ളവർക്ക് സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 14 ന് രാവിലെ 11 മണിക്ക്  ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസിൽ കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.

ലേലം ക്രൈം ബ്രാഞ്ച് കോഴിക്കോട് വയനാട് യൂണിറ്റ് മേധാവിയുടെ അധീനതയിലുള്ളതും ക്രൈം ബ്രാഞ്ച് കോഴിക്കോട് കാര്യാലയത്തിൽ സൂക്ഷിച്ചിരിക്കുന്നതും പോലീസ് വകുപ്പിന് ഉപയോഗ യോഗ്യമല്ലാത്തതുമായ സ്‌പെയർ പാർട്‌സുകൾ, ബ്ലാക്ക് ഓയിൽ എന്നിവ ലേലം ചെയ്യും. ജൂലൈ 20 രാവിലെ 11 മണി മുതൽ ഓൺലൈൻ ആയി എംഎസ്ടിസി ലിമിറ്റഡിന്റെ  വെബ്‌സൈറ്റ് (www.mstcecommerce.com) മുഖേനയാണ് ഇ ലേലം.  താല്പര്യമുള്ളവർക്ക്  വെബ്‌സൈറ്റിൽ നിബന്ധനകൾക്ക് വിധേയമായി ‘ബയർ’ ആയി രജിസ്റ്റർ ചെയ്തു ലേലത്തിൽ പങ്കെടുക്കാം. വിവരങ്ങൾക്ക് ഫോൺ :  0495 2725157.

ക്വട്ടേഷൻ ക്ഷണിച്ചു കോഴിക്കോട് ഗവ. എൻജിനീയറിംഗ് കോളേജിലെ ലേഡീസ് ഹോസ്റ്റലിലേക്ക് നോൺ ഇലക്ട്രിക്ക് ഇൻസിനേറ്ററുകൾ വാങ്ങാൻ ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ജൂലൈ  25 ന് ഉച്ചക്ക് രണ്ട് മണി. ഫോൺ ; 0495 2383210.

സൈബർ ഫോറെൻസിക്‌സ് ഡിപ്ലോമ: അപേക്ഷ ക്ഷണിച്ചു ഐ എച്ച് ആർ ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എൻജിനീയറിങ് കോളേജിൽ തൊഴിലധിഷ്ഠിത പി ജി ഡിപ്ലോമ  ഇൻ സൈബർ ഫോറെൻസിക്‌സ് ആൻഡ് സെക്യൂരിറ്റി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിടെക്/ എംടെക, എം.സി.എ, ബി.എസ്‌സി, എം.എസ്‌സി, കംമ്പ്യൂട്ടർ സയൻസ്, ബിസിഎ യോഗ്യതയുള്ളവർക്കും അവസാന വർഷ പരീക്ഷയെഴുതിയിരിക്കുന്നവർക്കും അപേക്ഷിക്കാം.  അപേക്ഷ  ഫോറം ഐ എച്ച് ആർ ഡി വെബ്‌സൈറ്റ് www.ihrd.ac.in ൽ നിന്നോ  കോളേജ് വെബ്‌സൈറ്റ് www.cek.ac.in-ൽ നിന്നോ ഡൗൺലോഡ് ചെയ്യാം.  അവസാന തീയതി  ജൂലൈ 15. ഫോൺ: 9447402630, 0469-2677890, 2678983, 8547005034  

 സീറ്റൊഴിവ്സി -ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി, കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷൻ, കെ.ജി.ടി.ഇ പ്രസ്സ് വർക്ക്, കെ.ജി.ടി.ഇ പോസ്റ്റ് പ്രസ്സ് ഓപ്പറേഷൻ ആന്റ് ഫിനിഷിംഗ് കോഴ്‌സുകളിലേക്ക് കോഴിക്കോട് ഉപകേന്ദ്രത്തിൽ സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് മലബാർ ഗോൾഡിന് സമീപമുള്ള സി-ആപ്റ്റ് ട്രെയിനിംഗ് ഡിവിഷനിൽ ഹാജരാകണം. ഫോൺ:  0495 2723666, 0495 2356591.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com