LOCAL NEWSMUKKAM

മുക്കം നഗരസഭ വികസന സദസ്സ് സംഘടിപ്പിച്ചു

മുക്കം നഗരസഭയുടെ ആഭിമുഖ്യത്തില്‍ മുക്കം എം.എം.ഒ ഒ.എസ്.എ ഓഡിറ്റോറിയത്തില്‍ നടന്ന വികസന സദസ്സ് തിരുവമ്പാടി എം.എല്‍.എ ലിന്‍റോ ജോസഫ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ പി.ടി. ബാബു അധ്യക്ഷത വഹിച്ചു. വികസന സദസ്സ് റിസോഴ്സ് പേഴ്സണ്‍ ലിനീഷ് സംസ്ഥാനത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങളുടെ ഡിജിറ്റല്‍ അവതരണത്തിന് നേതൃത്വം നല്‍കി. നഗരസഭയുടെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ മാപ്പിംഗ് സംവിധാനമായ ദൃഷ്ടിയുടെ ലോഞ്ചിംഗ് ലിന്‍റോ ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. സര്‍വേക്ക് നേതൃത്വം നല്‍കിയ യു.എല്‍.ടി.എസ് ഡലിവറി മാനേജര്‍ ബബീഷിനെ ചടങ്ങില്‍ ആദരിച്ചു. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ കൊറ്റങ്ങല്‍ സുരേഷ് ബാബു, എ. കല്യാണിക്കുട്ടി, എന്‍. സുരേന്ദ്രനാഥ്, വി.കുഞ്ഞന്‍ മാസ്റ്റര്‍ എന്നിവരെയും മുന്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരായ ബിന്ദു. കെ.പി, വസന്തകുമാരി, നിലവിലുള്ള ചെയര്‍പേഴ്സണ്‍ രജിത സി.ടി എന്നിവരേയും ചടങ്ങില്‍ ആദരിച്ചു. മുക്കം നഗരസഭ നടപ്പാക്കിയ പദ്ധതികളായ ആര്‍ച്ച, നീന്തിവാ മക്കളേ, സ്റ്റാമിന തുടങ്ങിയ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയ മെതുകില്‍ രാജന്‍, മധു, ഫഹദ്, പ്രിന്‍സ് മാമ്പറ്റ, അഡ്വ. ജില്‍ജിത്ത്, സൂര്യ, ജയേഷ്, റന ഫാത്തിമഎന്നിവര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി നഗരസഭയ്ക്ക് ഭൂമി വിട്ടുതന്ന രാഘവന്‍ വയലക്കോട്ട് പറമ്പ്, നെറ്റിലാംപുറത്ത് ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ക്കും ചടങ്ങില്‍ ആദരവ് നല്‍കി.

നഗരസഭയിലെ 46 ഹരിത കര്‍മസേനാംഗങ്ങളെയും പൊന്നാട നല്‍കി ആദരിച്ചു. മുക്കം നഗരസഭയുടെ വികസന പരിപ്രേക്ഷ്യം നഗരസഭാ സെക്രട്ടറി കൃഷ്ണഗോപാല്‍ അവതരിപ്പിച്ചു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം ദിപു പ്രേമനാഥ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കെ.ടി. ബിനു, ടി.കെ. സാമി, കെ. മോഹനന്‍ മാസ്റ്റര്‍, ഗോള്‍ഡന്‍ ബഷീര്‍, ടാര്‍സന ജോസഫ്, ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് നഗരസഭയുടെ ഭാവി വികസനവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ പി. ബാലകൃഷ്ണന്‍, എന്‍. ബാലകൃഷ്ണന്‍ മാസ്റ്റര്‍, കരണങ്ങാട് ഭാസ്കരന്‍, കെ.സി ഹാഷിദ്, കെ.പി. ബബിഷ, പ്രകാശന്‍, സതീശന്‍, ടി.കെ. സാമി, എന്‍. സുരേന്ദ്രനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു. വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സത്യനാരായണന്‍ മാസ്റ്റര്‍ ക്രോഡീകരിച്ചു. ഡപ്യൂട്ടി ചെയര്‍ പേഴ്സണ്‍ അഡ്വ. കെ.പി. ചാന്ദ്നി സ്വാഗതവും സെക്രട്ടറി കൃഷ്ണ ഗോപാല്‍. എ നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com