News

ബഷീർ ദിനത്തിൽ തിരുവമ്പാടി ടൗണിൽ സേക്രഡ് ഹാർട്ട്‌ യുപി സ്കൂളിന്റെ അറിയാം, പറയാം..കൂടെ വരയും..ജനശ്രദ്ധ നേടി.

തിരുവമ്പാടി:വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ തിരുവമ്പാടി ടൗണിൽ സേക്രഡ് ഹാർട്ട് യു.പി സ്കൂളിന്റെ അറിയാം പറയാം, കൂടെ വരയും. പരിപാടി ചിത്രകാരി ഷാഹിന തിരുവമ്പാടി ബഷീർ കഥാപാത്രങ്ങൾ വരച്ച് ഉദ്ഘാടനം ചെയ്തു. ബസ് യാത്രക്കാരോടും, പൊതുജനങ്ങളോടും വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് ചോദ്യങ്ങൾ ചോദിച്ച് സമ്മാനങ്ങൾ നൽകിയും, നാടകാവതരണവും, കഥാപാത്ര അഭിനയ മത്സരവും സംഘടിപ്പിച്ചു.

ഹെഡ് മാസ്റ്റർ സുനിൽ പോൾ ദിനാചരണത്തിന് നേതൃത്വം നൽകി. അധ്യാപകരായ ജോഷിമാത്യു, ഡാനി വള്ളിയാംപൊയ്കയിൽ, സി.ആൻസ് മരിയ, ജിൻസി , സിനി ആന്റണി, ഷാഹിന,ബിന്ദു , ആഗി തോമസ് വിദ്യാർത്ഥികളായ അസ്വലഹ് വി.എസ്, അഫ്ലഹ് വി.എസ്. അനുഗ്രഹ , സ്റ്റീവ് , ധ്യാൻ ജേക്കബ് , മാളവിക അനിൽ, മിറ ക്ലെയർ മാരിയറ്റ്, വിസ്മയ കെ.എസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com