
കൈതപ്പൊയിൽ: കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി കേരളാ സർക്കാർ -പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു കോടി ചിലവിൽ നിർമ്മിച്ച പുതിയ കെട്ടിട സമുച്ചയം 2023 ജൂലൈ 9, ഞായറാഴ്ച്ച ഉച്ചക്ക് 2 മണിക്ക് കേരളത്തിന്റെ പൊതു വിദ്യാഭ്യാസ -തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നാടിന് സമർപ്പിക്കും. ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച കെട്ടിടത്തിൽ 3 ക്ലാസ്സ് മുറികളും, പുതുപ്പാടി ഗ്രാമ പഞ്ചായത്ത് സജ്ജീകരിച്ച സയൻസ് ലാബ്, ലൈബ്രറി &റീഡിങ് ഹാൾ എന്നിവയും ഉൾപ്പെടുന്നു. തിരുവമ്പാടി നിയോജക മണ്ഡലം എം. എൽ. എ. ലിന്റോ ജോസഫ് അധ്യക്ഷം വഹിക്കുന്ന ചടങ്ങിൽ ജനപ്രതിനിധികൾ ഉൾപ്പെടെ പ്രമുഖ രാഷ്ട്രീയ സാംസ്‌കാരിക വ്യക്തികൾ പങ്കെടുക്കും
ഉദ്ഘാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക സമിതി ചെയർ പേഴ്സൺ ബീനാ തങ്കച്ചൻ (പ്രസിഡൻ്റ് പുതുപ്പാടി ഗ്രാമപഞ്ചായത്ത്)
ജന. കൺവീനർ: ബെന്നി കെ.ടി.( പ്രധാനാധ്യാപകൻ) എന്നിവർ അറിയിച്ചു



