
തിരുവമ്പാടി: കർഷക കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൃഷിഭവന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. സംഭരണ വില 32 രൂപയിൽ നിന്ന് 50 രൂപയായി ഉയർത്തുക, കർഷകരിൽ നിന്നും എല്ലാ ദിവസവും മുഴുവൻ തേങ്ങയും സംഭരിക്കുക, തേങ്ങയുടെ വില രൊക്കം കൊടുക്കുക,എല്ലാ കൃഷിഭവനുകളും സംഭരണ കേന്ദ്രങ്ങൾ ആക്കുക വർദ്ധിച്ച ഭൂനികുതിയും രജിസ്ട്രേഷൻ ഫീസും പിൻവലിക്കുക ജനവാസ കേന്ദ്രങ്ങളിൽ നിന്നും ബഫർ സോൺ ഒഴിവാക്കുക.തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ കർഷക ധർണ്ണയിൽ കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജോസഫ് ഇലഞ്ഞിക്കൽ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ധർണ ഉദ്ഘാടനം ചെയ്തു. ജോസ് മടപ്പള്ളി, അനീഷ് പനച്ചിയിൽ, കെ വി ജോസ് മാസ്റ്റർ, മുഹമ്മദ് പാതിപ്പറമ്പിൽ, ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.
പ്രതിഷേധ ധർണ്ണയ്ക്ക് ജോൺ പൊന്നമ്പയിൽ,എ സ് ജോസ്, ജോർജ് വലിയ കട്ടയിൽ, ജോർജുകുട്ടി കക്കാടംപൊയിൽ, ജോസ് മഴുവഞ്ചേരി,ജയ്സൺ കണിയാൻകണ്ടം, രാജു ഇരട്ടിയാനിയിൽ, പൗലോസ് താന്നി മുള, നിസ്സാര ബീഗം തുടങ്ങിയവർ നേതൃത്വം നൽകി



