LOCAL NEWS

മലബാർ റിവർ ഫെസ്റ്റ് പ്രീ ഇവന്റ്
പ്രകൃതിയെ തൊട്ട് വനിതകളുടെ മഴനടത്തം

കോടഞ്ചേരി:ജൂലൈ 24 മുതല്‍ 27 വരെ തുഷാരഗിരിയില്‍ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും നടക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റ് 2025 പതിനൊന്നാം പതിപ്പിന്റെ ഭാഗമായി മഴ നടത്തത്തോടെ കോടഞ്ചേരി പഞ്ചായത്തിലെ പ്രീ ഈവന്റുകൾക്ക് തുടക്കമായി.തുഷാരഗിരിയിലെ ഒന്നാമത്തെ വെള്ളച്ചാട്ടം മുതൽ മഞ്ഞുമല വരെയാണ് വനിതകൾക്കായി മഴനടത്തം സംഘടിപ്പിച്ചത്.മലയോരത്തെ പ്രകൃതിയുടെ തണുപ്പും ഭംഗിയും ആസ്വദിച്ചുള്ള യാത്രയായിരുന്നു.

പരിപാടിയുടെ ഫ്ലാഗ് ഓഫ്‌ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ അലക്സ്‌ തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസീസ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൂസൻ വർഗീസ്, പ്രീ ഇവന്റ് കമ്മറ്റി കൺവീനർ സി എസ് ശരത്,വിവിധ സബ്കമ്മറ്റി മെമ്പർമാരായ എം എസ് ഷെജിൻ, പോൾസൺ അറക്കൽ, ബെനിറ്റോ, ഡിടിപിസി മാനേജർ ഷെല്ലി എന്നിവർ പങ്കെടുത്തു.അൽഫോൻസാ കോളേജിലെ വിദ്യാർഥിനികളും, ജനപ്രതിനിധികളും, മഴനടത്തത്തിൽ പങ്കാളികളായി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com