LOCAL NEWSNews

സ്വിമ്മിംഗ് സർട്ടിഫിക്കറ്റ് വിതരണം

കോടഞ്ചേരി: പത്താം ക്ലാസ്, പ്ലസ് ടു പഠനം പൂർത്തിയാക്കിയ കുട്ടികൾക്ക് ഉപരിപഠനത്തിന് ബോണസ് മാർക്ക് ലഭിക്കുന്നതിന് കോടഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ( സമീപ പഞ്ചായത്തിലെ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം) സ്പോർട്സ് കൗൺസിൽ സ്വിമ്മിംഗ് സർട്ടിഫിക്കറ്റുകൾ നൽകുന്നു.

ഈ മാസം 24 വെള്ളിയാഴ്ച കോടഞ്ചേരി ഉദയ നഗറിൽ ഉള്ള ലൈഫ് ട്രാക്ക് സിമ്മിംഗ് അക്കാദമിയിൽ വച്ച് സ്പോർട്സ് കൗൺസിൽ അധികൃതർ മുൻപാകെ നടത്തുന്ന സ്വിമ്മിംഗ് ടെസ്റ്റിൽ പ്രാവീണ്യം തെളിയിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതാണ്. ടെസ്റ്റിൽ വരുന്നവർ ആധാർ കാർഡിന്റെ കോപ്പിയും 2 പാസ്പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി 9946566686 എന്ന നമ്പറിൽ ബന്ധപ്പെടുക

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com