KOODARANCHILOCAL NEWS

കക്കാടംപൊയിലിൽ പോലീസ് എയ്ഡ്പോസ്റ്റ് ആവശ്യം ശക്തം

തിരുവമ്പാടി : വിനോദസഞ്ചാരികളുടെ ഒഴുക്കുമൂലം വീർപ്പുമുട്ടുന്ന കക്കാംടംപൊയിലിൽ പോലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന ആവശ്യം ശക്തമാകുന്നു. മലബാറിന്റെ ഊട്ടി എന്നറിയപ്പെടുന്ന കക്കാടംപൊയിലിൽ അവധിദിനങ്ങളിൽ സഞ്ചാരികൾ നിറയുകയാണ്.ടൂറിസ്റ്റ് ബസുകളും കാറുകളും ബൈക്കുകളുമെല്ലാമായി വാഹനങ്ങളുടെ പടയാണ് നിരത്തുകളിൽ. വാഹനങ്ങൾ വശംകൊടുക്കുന്നത് സംബന്ധിച്ചും മറ്റുമുള്ള വാക്കേറ്റങ്ങൾ പലപ്പോഴും കയ്യാങ്കളിയിലെത്തുന്നു.

ഗതാഗതക്കുരുക്കും സങ്കീർണമാകുകയാണ്. ഗതാഗത നിയന്ത്രണത്തിനും ക്രമസമാധാന പാലത്തിനുമായി പോലീസ് സംവിധാനം നിലവിലില്ല. തിരുവമ്പാടി പോലീസ് സ്റ്റേഷൻ അധീനതയിലുള്ള പ്രദേശമാണിത്. ഏറെ അകലെയായതിനാൽ പോലീസിന് എളുപ്പം എത്തിപ്പെടാൻ സാധിക്കില്ല. കൂടരഞ്ഞി പഞ്ചായത്തിൽ മലപ്പുറം ജില്ലാ അതിർത്തിപ്രദേശത്താണ് കക്കാടംപൊയിൽ ഗ്രാമം. സഞ്ചാരികൾക്ക് സമയ നിയന്ത്രണമേർപ്പെടുത്താൻ ഗ്രാമപ്പഞ്ചായത്ത് അധികൃതരും ആലോചിക്കുന്നുണ്ട്.

പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാൻ അടിയന്തരനടപടി വേണമെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) കൂടരഞ്ഞിമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം പ്രസിഡന്റ് ഷൈജു കോയിനിലം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം സെക്രട്ടറി നിതിൻ ജോർജ് പുലക്കുടിയിൽ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് സുബിൻ തയ്യിൽ, റോജൻ പെരുമന, ബെർണാഡ് കീരമ്പാനാൽ, ആൽബിൻ സുരേഷ് എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com