
കൂമ്പാറ:പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കൂമ്പാറ ഫാത്തിമാബീ ഹയർ സെക്കണ്ടറി സ്കൂളിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.
ചടങ്ങ് മുക്കം പോലീസ് ഇൻസ്പെക്ടർ കെ.പ്രജീഷ് ഉദ്ഘാടനം ചെയ്തു.പി.ടി. എ. വൈസ് പ്രസിഡണ്ട് എൻ.കെ. ഇസ്മായിൽ അധ്യക്ഷനായി.കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർമാൻ വി.എസ് രവീന്ദ്രൻ മുഖ്യാതിഥിയായിതിരുവമ്പാടി സബ് ഇൻസ്പെക്ടർ ഇ.കെ. രമ്യ സൈബർ ക്ലബ്ബിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
സീനിയർ പോലീസ് ഓഫീസർമാരായ എം കാസിം,കെ.രതീഷ് , ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു ജയൻ, ഹെഡ് മാസ്റ്റർ നിയാസ് ചോല, സീനിയർ അസിസ്റ്റന്റ് കെ.കെ. അഷറഫ്, പ്രിൻസിപ്പാൾ അബ്ദുൾ നാസിർ കെ,സ്റ്റാഫ് സെക്രട്ടറി പി.എസ്. മുഹമ്മദ് സുബിൻ എന്നിവർ പ്രസംഗിച്ചു.



