
കോടഞ്ചേരി:യുവാവിനെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ തള്ളിയ സംഭവത്തിൽ കോടഞ്ചേരി പോലീസ് മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.നൂറാംതോട് മുട്ടിത്തോട് ചാലപ്പുറത്ത് തങ്കച്ചൻ്റെ മകൻ നിതിൻ (25) ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട കുപ്പായക്കോട് കൈപ്പുറം സ്വദേശി വേളങ്ങാട്ട് അഭിജിത് (26),തിരുവമ്പാടി പാമ്പിഴഞ്ഞപാറ സ്വദേശി മുഹമ്മദ് അഫ്സൽ, മുക്കം മലാംകുന്ന് സ്വദേശി മുഹമ്മദ് റാഫി എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേർ. മുഖ്യപ്രതിയായ അഭിജിത്തിനെ കൊലപാതകത്തിൽ സഹായിച്ചവരാണ് ഇരുവരും. മരിച്ചയാളും പ്രതികളും എല്ലാം സുഹൃത്തുക്കളാണ്. പ്രതികളെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും
കോട്ടക്കലിൽ ആയുർവേദ നേഴ്‌സിങ്ങിന് പഠിക്കുന്ന നിതിൻ ഏഴാം തീയതി നാട്ടിലേക്ക് പുറപ്പെട്ടതാണ്. എന്നാൽ വീട്ടിൽ എത്താത്തതിനെ തുടർന്ന് കഴിഞ്ഞദിവസം രക്ഷിതാക്കൾ കോടഞ്ചേരി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിതിൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. കോടഞ്ചേരിക്ക് സമീപം കണ്ണോത്ത് മഞ്ഞപ്പാറ എന്ന സ്ഥലത്ത് കുറ്റിക്കാട്ടിൽ നിന്നുമാണ് മ്യതദേഹം കണ്ടെത്തിയത്.തലക്ക് അടിയേറ്റ് നിതിൻ മരിച്ചതോടെ താഴ്‌ഭാഗത്തുള്ള കുറ്റിക്കാട്ടിലേക്ക് എറിയുകയായിരുന്നു.



