LOCAL NEWS

മഞ്ഞുവയൽ വിമല യു. പി. സ്കൂളിൽ പെൻ ബിൻ പദ്ധതിക്ക് ആരംഭം കുറിച്ചു

കോടഞ്ചേരി :മഞ്ഞുവയൽ വിമല യു. പി. സ്കൂളിൽ പെൻ ബിൻ പദ്ധതി പ്ലാസ്റ്റിക്ക് നിർമ്മാർജനത്തിന്റെ ഭാഗമായി കുട്ടികളിൽ നിന്ന് ഉപയോഗശൂന്യമായ പേനകൾ ശേഖരിച്ച് പുനരുപയോഗത്തിനായി അയക്കുന്ന പെൻ ബിൻ പദ്ധതിക്ക് ആരംഭം കുറിച്ചു. പ്രതിനിധി മുഹമ്മദ് സിയാൻ ശേഖരിച്ച പേനകൾ പെൻ ബിനിൽ നിക്ഷേപിച്ച് പദ്ധതി ഔപചാരികമായി തുടങ്ങി. ഹെഡ്മിസ്ട്രസ് ആൻസി തോമസ് പ്ലാസ്റ്റിക്കിന്റെ ദൂഷ്യ വശങ്ങളെ കുറിച്ച് കുട്ടികളോട് സംസാരിച്ചു. ആദ്യ ദിവസം തന്നെ നൂറോളം പേനകൾ ശേഖരിക്കാൻ ഈ പദ്ധതിയിലൂടെ സാധിച്ചു. നിഹാൽ പി മുന്ന, ശ്രീലക്ഷ്മി മധു എന്നിവരുടെ നേതൃത്വത്തിൽ പേനകൾ ശേഖരിച്ച് പെൻ ബിനിൽ നിക്ഷേപിച്ചു.സീനിയർ സ്റ്റാഫ് :സിസ്റ്റർ അൽഫോൺസ , പി ടി എ പ്രസിഡൻറ് ബിജു കാട്ടേ കുടിയിൽ എന്നിവർ സംസാരിച്ചു. അധ്യാപകരായ ഷബീർ കെ.പി, ഡയസ് ജോസ്,അനുപമ ജോസഫ്, സിസ്റ്റർ ജീന തോമസ്,അഖില മോൾ സിബി,സ്വപ്ന ജോസഫ്, മരിയ ബേബി,സിഗ് നെറ്റ് സിറ്റി, ജിസ് ജോർജ്, റോമൽ ചെറിയാൻ എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com