LOCAL NEWS

ദേശീയ വ്യാപാരി ദിനം സമുചിതമായി ആഘോഷിച്ചു

തിരുവമ്പാടി:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവമ്പാടി യൂണിറ്റ് ആഗസ്റ്റ് 9 ദേശീയ വ്യാപാരി ദിനം സമുചിതമായി ആഘോഷിച്ചു വ്യാപാരഭവൻപരിസരത്ത് ജില്ലാ ജനറൽ സെക്രട്ടറി ജിജികെതോമസിന്റെ സാന്നിധ്യത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പുല്ലങ്ങോട് പതാക ഉയർത്തി തുടർന്ന് പായസം വിതരണം നടത്തി ശേഷം വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ വച്ച് യൂണിറ്റിലെ പ്രായം കൂടിയ വ്യാപാരികളെ ആദരിച്ചു യൂണിറ്റ് വൈസ് പ്രസിഡണ്ട് സണ്ണി തോമസ് കെ ജെ ടി. അധ്യക്ഷത വഹിച്ചു ജില്ലാ ജനറൽ സെക്രട്ടറി യും യൂണിറ്റ് പ്രസിഡണ്ട് കൂടിയായ ജിജികെ തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു

മുതിർന്ന വ്യാപാരികളെ ഷാൾ അണിയിച്ച് ഫലകവും ഉപഹാരങ്ങളും നൽകി ആദരിച്ചു ബാലകൃഷ്ണൻ പുല്ലങ്ങോട് സ്വാഗതവും എബ്രഹാം ജോൺ നന്ദിയും രേഖപ്പെടുത്തി ടി ആർ സി റഷീദ്, ഫൈസൽ ചാലിൽ, നദീർ ടി എ ,ഗിരീഷ്.വി, അനൂപ് എന്നിവർ നേതൃത്വംനൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com