News

ജോസഫ് ഇലഞ്ഞിക്കലിന് കർഷക കോൺഗ്രസിന്റെ സ്മരണാഞ്ജലി

തിരുവമ്പാടി : കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോസഫ് ഇലഞ്ഞിക്കലിന്റെ നിര്യാണത്തിൽ കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി അനുസ്മരണ സമ്മേളനം നടത്തി. തിരുവമ്പാടി മലനാട് മാർക്കറ്റിംങ് സൊസൈറ്റി ഹാളിൽ ചേർന്ന യോഗത്തിൽ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സി.സി മുൻ സെക്രട്ടറി എൻ.കെ അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി. കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി ഹബീബ് തമ്പി, ജനറൽ സെക്രട്ടറിമാരായ രവീഷ് വളയം, മാത്യു ദേവഗിരി,ഡിസിസി ജന:സെക്രട്ടറിമാരായ ബാബു പൈക്കാട്ട് , നിജേഷ് അരവിന്ദ് , മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് സി.കെ കാസിം, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, വി ഡി ജോസഫ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ, ബ്ലോക്ക് പഞ്ചായത്തംഗം ബാബു കളത്തൂർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജോബി ഇലന്തൂർ, മില്ലി മോഹൻ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായ ടോമി കൊന്നക്കൽ, മൂഹമ്മദ് പാതിപ്പറമ്പിൽ, അഡ്വ സിബു തോട്ടത്തിൽ, സുബ്രഹ്മണ്യൻ കൂടത്തായി, ജോസ് വള്ളിക്കുന്നേൽ, ജോർജ് വലിയകട്ടയിൽ, കമറുദ്ദീൻ അടിവാരം, ജുബിൻ മണ്ണുക്കുശുമ്പിൽ, സണ്ണി കുഴമ്പാല, ജിതിൻ പല്ലാട്ട്, ഷിജു ചെമ്പനാനി, ഗോപിനാഥൻ മുത്തെടുത്ത്, ബേബി കൊച്ചുവേലിക്കകത്ത്, ഫ്രാൻസിസ് മുക്കിലക്കാട്ട്, കെ വി ജോസ്സ്,ലിസി മാളിയേക്കൽ, ലിസി സണ്ണി എന്നിവർ സംസാരിച്ചു. കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് എ എസ് ജോസ് മാസ്റ്റർ സ്വാഗതവും തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡണ്ട് മനോജ് വാഴപ്പറമ്പിൽ നന്ദിയും പറഞ്ഞു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com