LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കേരളോത്സവം ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

തിരുവമ്പാടി : ഗ്രാമപഞ്ചായത്തിന്റെയും കേരള സംസ്ഥാന യുവജന ക്ഷേമവകുപ്പി ന്റെയും ആഭിമുഖ്യത്തിൽ അലൈൻസ് ക്ലബ് ഇന്റർനാഷണൽ തിരുവമ്പാടി ചാപ്റ്റർ ആണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. മത്സരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തിരുവമ്പാടി എംഎൽഎ ശ്രീ. സി കെ കാസിം നിർവഹിച്ചു. ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട് അധ്യക്ഷനായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജിത പിആർ മെമ്പർമാരായ മനോജ് വാഴെപ്പറമ്പിൽ, ജോഷി പുല്ലുകാട്ട്, മറിയാമ്മ ബാബു, ബിന്ദു ജോൺസൺ, എന്നിവർ പങ്കെടുത്തു അഗസ്റ്റിൻ എം ജെ, കെ ടി സെബാസ്റ്റ്യൻ, ഒ പി തോമസ് റോബർട്ട് നെല്ലിക്ക തെരുവിൽ, ബോണി ജേക്കബ് പ്രസംഗിച്ചു. ഡബിൾസ് മത്സരങ്ങളിൽ ജവാദ്- അനൂപ് ടീം ജേതാക്കളായി ഫഹദ് -സലീഖ് ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ബാഡ്മിൻ സിംഗിൾസ് മത്സരങ്ങളിൽ വിഷ്ണു ബാലചന്ദ്രൻ ജേതാവായി. അഖിൽ ജോൺസൺ രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com